വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ജോ ബൈഡന് ഇന്ത്യയുമായുള്ള ബന്ധം വര്‍ദ്ധിക്കുന്നു, ബൈഡന്റെ ടീമില്‍ ഒരു ഇന്ത്യന്‍ വംശജ കൂടി. ബൈഡന്റെ ഡിജിറ്റല്‍ സ്ട്രാറ്റജി ടീമിലേക്ക് ഇന്ത്യന്‍ വംശജയായ ആയിഷ ഷായെയാണ് ഇപ്പോള്‍ നിയമിച്ചിരിക്കുന്നത്. കാശ്മീര്‍ വേരുകളുള്ള ഒരു ഇന്ത്യന്‍ വംശജ കൂടിയാണ് ആയിഷ. അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ ബൈഡന്‍-കമല ഹാരിസ് ക്യാമ്പയിനുകളില്‍ നിര്‍ണായക പങ്കുവഹിച്ചയാളാണ് ആയിഷ. അതുകൊണ്ട് തന്നെയാണ് ഇപ്പോള്‍ ടീമിലേക്ക് ആയിഷയെയും കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നത്.
Read Also : ചൈനയ്ക്ക് വലിയ തിരിച്ചടി നല്‍കാനൊരുങ്ങി യുഎസ്
തന്റെ ടീമിലേക്കുള്ള ആയിഷയുടെ സാന്നിദ്ധ്യത്തില്‍ സന്തോഷമുണ്ടെന്ന് ജോ ബൈഡന്‍ ട്വീറ്റ് ചെയ്തു. പാട്ണര്‍ഷിപ്പ് മാനേജരുടെ പദവിയാണ് ആയിഷയ്ക്ക് നല്‍കിയിരിക്കുന്നത്. ഡിജിറ്റല്‍ സ്ട്രാറ്റജി ഡയറക്ടര്‍ റോബ് ഫ്ലാഹെര്‍ട്ടിയാണ് ടീമിന് നേതൃത്വം നല്‍കുന്നത്. അമേരിക്കന്‍ ജനതയോട് സംവദിക്കുന്നതിന് വേണ്ടിയാണ് ഒരു മികച്ച ഡിജിറ്റല്‍ സ്ട്രാറ്റജി ടീമിനെ ഉണ്ടാക്കിയെടുക്കുന്നതിലൂടെ ബൈഡന്‍ ലക്ഷ്യമിടുന്നത്. ആയിഷയുടെ നിയമനത്തെ വൈസ് പ്രസിഡന്റ് കമല ഹാരിസും സ്വാഗതം ചെയ്തിട്ടുണ്ട്.
നേരത്തെ വൈറ്റ് ഹൗസ് അസിസ്റ്റന്റ് സെക്രട്ടറിയായി ഇന്ത്യന്‍ വംശജനായ വേദാന്ത് പട്ടേലിനെ ബൈഡന്‍ നിയമിച്ചിരുന്നു. നിലവില്‍ ബൈഡന്റെ മുതിര്‍ന്ന ഔദ്യോഗിക വക്താവാണ് വേദാന്ത് പട്ടേല്‍.
Post Your Comments