Latest NewsNewsIndia

ഇന്ത്യയ്ക്ക് ആറ് കോവിഡ് വാക്സിനുകൾ; ആദ്യം അനുമതി ലഭിക്കുക ‘കൊവിഷീല്‍ഡ്’ വാക്സിൻ

ഐസിഎംആറിനൊപ്പം ചേര്‍ന്ന് ഭാരത് ബയോടെക് വികസിപ്പിക്കുന്ന കൊവാക്സിന്‍,

ന്യൂഡല്‍ഹി: ഇന്ത്യയ്ക്ക് ലഭിക്കുക ആറ് കോവിഡ് വാക്സിനുകളെന്ന് വിവരം. എന്നാൽ തങ്ങള്‍ നിര്‍മിക്കുന്ന എല്ലാത്തിന്റേയും 50 ശതമാനവും ഇന്ത്യയ്ക്കും ലോകാരോഗ്യ സംഘടനയുടെ വാക്സിന്‍ ആഗോള വാക്സിന്‍ വിതരണ കൂട്ടായ്മയായ ‘കോവാക്സി’നുമാകും നല്‍കുകയെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യയുടെ സിഇഒ ആയ അദാര്‍ പൂനാവാല. അതേസമയം അടുത്ത വര്‍ഷത്തിന്റെ തുടക്കത്തിലുള്ള ആറ് മാസങ്ങളില്‍ ലോകമാകമാനം കോവിഡ് വാക്സിന് ദൗര്‍ലഭ്യം അനുഭവപ്പെടുമെന്നും ആ സാഹചര്യം ഒഴിവാക്കാന്‍ കഴിയുന്നതല്ലെന്നും അദ്ദേഹം പറയുന്നു.

2021 ആഗസ്റ്റ്, സെപ്തംബര്‍ മാസങ്ങള്‍ മുതല്‍ ഈ സ്ഥിതിക്ക് മാറ്റം സംഭവിക്കുമെന്നും പൂനാവാല വിശദീകരിച്ചു. മറ്റ് വാക്സിന്‍ നിര്‍മാതാക്കളും വ്യാപകമായി നിര്‍മാണം ആരംഭിക്കുമ്പോഴാണ് വാക്സിന്‍ ദൗര്‍ലഭ്യത്തിന് അയവ് വരികയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആസ്‌ട്രാ സെനേക്കയും ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയുമായി ചേര്‍ന്നുകൊണ്ട് ‘ഓക്സ്ഫോര്‍ഡ് വാക്സിന്‍’ എന്ന് പേരുള്ള കൊവിഷീല്‍ഡ് വാക്സിന്‍ നിര്‍മ്മിക്കാനുള്ള കരാറില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട്.

Read Also: ഓക്സ്ഫഡ് വാക്സീന് ഇന്ത്യയിൽ ഉടൻ അനുമതി നൽകിയേക്കുമെന്ന് റിപ്പോർട്ട്

എന്നാൽ 40-50 മില്ല്യണ്‍ വാക്സിന്‍ ഡോസുകള്‍ ഇപ്പോള്‍ത്തന്നെ നിര്‍മ്മിച്ചുകഴിഞ്ഞുവെന്നും 2021 ജൂലായോടെ 300 മില്ല്യണ്‍ ഡോസുകള്‍ നിര്‍മ്മിക്കാന്‍ സാധിക്കുമെന്നും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യ സിഇഒ കണക്കുകൂട്ടുന്നുണ്ട്. ഇന്ത്യയുടെ ജനബാഹുല്ല്യം കണക്കിലെടുക്കുമ്ബോള്‍ 50 മില്ല്യണ്‍ വാക്സിന്‍ ഡോസുകളില്‍ ഭൂരിഭാഗവും ഇന്ത്യയ്ക്ക് തന്നെയാകും ലഭിക്കുകയെന്നും പൂനാവാല വ്യക്തമാക്കി.

അതേസമയം ഇന്ത്യയില്‍ ആദ്യം അനുമതി ലഭിക്കുക ‘കൊവിഷീല്‍ഡ്’ വാക്സിനായിരിക്കും എന്ന വാര്‍ത്ത നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍ ഇതിനിടെ, കൊവിഷീല്‍ഡ് ഉള്‍പ്പെടെ ഇന്ത്യയിലേക്ക് മൊത്തം ആറ് വാക്സിനുകളാണ് എത്തുക എന്ന വിവരവും പുറത്തുവരുന്നുണ്ട്. ഐസിഎംആറിനൊപ്പം ചേര്‍ന്ന് ഭാരത് ബയോടെക് വികസിപ്പിക്കുന്ന കൊവാക്സിന്‍, ഹൈദരാബാദിലെ ബയോളജിക്കല്‍ ഇ ലിമിറ്റഡ് അമേരിക്കയുടെ എംഐടിയുമായി ചേര്‍ന്ന് നിര്‍മിക്കുന്ന വാക്സിന്‍, സൈഡസ് കാഡിലയുടെ സൈ കോവ്-ഡി, റഷ്യയുടെ സ്പുട്നിക് 5 എന്നിവയാണവ.

shortlink

Related Articles

Post Your Comments

Related Articles


Back to top button