COVID 19Latest NewsIndiaNews

മഹാരാഷ്ട്രയിൽ ശിവസേനക്ക് കോൺഗ്രസിൻ്റെ താക്കീത്, സഖ്യ സർക്കാരിൽ പോര് തുടരുന്നു

ശിവസേനയ്ക്കെതിരെ വളരെ കരുതലോടെ വിമർശനം ഉന്നയിച്ചിരുന്ന പല നേതാക്കളും ഇപ്പോൾ സേനക്കെതിരെ കടുത്ത ഭാഷയിലാണ് പ്രതികരിച്ചു കൊണ്ടിരിക്കുന്നത്

മുംബൈ: മഹാരാഷ്ട്രയിൽ ശിവസേനക്ക് കോൺഗ്രസിൻ്റെ താക്കീത്. കോൺഗ്രസിൻ്റെ ആഭ്യന്തര കാര്യങ്ങളിൽ ശിവസേന ഇടപെടരുത് എന്ന് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റും സഖ്യ സർക്കാർ മന്ത്രിസഭയിൽ അംഗവുമായ ബാലാ സാഹേബ് തൊറോട്ട്. മഹാരാഷ്ട്രയിൽ കോൺഗ്രസിനെ ഒതുക്കാൻ ശിവസേന – എൻസിപി കൈകോർത്ത സാഹചര്യത്തിൽ ശിവസേനക്കെതിരെ ഒറ്റക്കെട്ടായി കോൺഗ്രസ് നേതാക്കൾ രംഗത്ത് വന്നിരിക്കുകയാണ്.

Also related: ഇന്ത്യയിൽ ആശങ്കയുയർത്തി ‘ഇമ്യൂൺ എസ്കേപ്പ് ‘ ശേഷിയുള്ള കോവിഡ് വകഭേദം, കണ്ടെത്തിയ എൻ 440 വകഭേദം ഇത്തരത്തിലുള്ളത്

ശിവസേനയ്ക്കെതിരെ വളരെ കരുതലോടെ വിമർശനം ഉന്നയിച്ചിരുന്ന പല നേതാക്കളും ഇപ്പോൾ സേനക്കെതിരെ കടുത്ത ഭാഷയിലാണ് പ്രതികരിച്ചു കൊണ്ടിരിക്കുന്നത്. സോണിയാ ഗാന്ധിക്ക് പകരം യുപിഎ അധ്യക്ഷസ്ഥാനം ശരത് പവാറിന് നൽകണം എന്ന് ശിവസേന മുഖപത്രമായ ‘സാമ്ന’ ലേഖനം എഴുതിയിരുന്നു. രാഹുൽ ഗാന്ധിക്ക് കോൺഗ്രസിനെ നയിക്കാനുള്ള ശേഷിയില്ല എന്നും ശിവസേന മുഖപത്രത്തിൽ വന്ന ലേഖനത്തിൽ പറയുന്നു.

Also related: കഴിഞ്ഞ 24 മണിക്കൂറിനിടയിൽ രാജ്യത്ത് 16,432 പേര്‍ക്ക് കോവിഡ്

ഇതിന് ശേഷം രാഹുൽഗാന്ധിക്ക് സ്ഥിരതയില്ല എന്ന് ശരത് പവാർ നടത്തിയ പരാമർശവും കോൺഗ്രസിനെ വിറളി പിടിപ്പിച്ചിരുന്നു. ഇതിന് ശേഷമാണ് നേതാക്കൾ ശക്തമായ ഭാഷയിൽ വിമർശനവുമായി എത്തിയത്. കോൺഗ്രസ് സ്ഥാപകദനത്തിൽ മുബൈയിൽ നടന്ന പൊതുയോഗത്തിൽ ശിവസേനയ്ക്കെതിരെ സംസ്ഥാന നേതൃത്വം ഒന്നാകെ ശക്തമായി പ്രതികരിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button