തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷേത്രങ്ങളിലൂടെ ബി ജെ പി വളരുന്ന വഴികള്‍ പരിശോധിച്ച് സിപിഎം. എന്നാൽ തലസ്ഥാന കോര്‍പ്പറേഷന്‍ പരിധിയില്‍ ക്ഷേത്രങ്ങള്‍ക്ക് ചുറ്റിലുമുള്ള വാര്‍ഡുകളില്‍ ബി.ജെ.പി സ്വാധീനം ശക്തമാക്കുന്നുവെന്ന് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റിന്റെ വിലയിരുത്തല്‍. തീരദേശ വാര്‍ഡുകളടക്കം മുസ്ലിം, ക്രൈസ്തവ ഭൂരിപക്ഷ മേഖലകളില്‍ കോണ്‍ഗ്രസിന്റെ സ്വാധീനത്തില്‍ ഇടിവുണ്ടായിട്ടുണ്ട്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലുണ്ടായ ചെറിയ പാകപ്പിഴകളും കണക്കുകൂട്ടലിലെ പിഴവുമില്ലായിരുന്നുവെങ്കില്‍ അറുപതിലേറെ സീറ്റുകള്‍ എല്‍.ഡി.എഫിന് ലഭിച്ചേനെയെന്നും സി.പി.എം വിലയിരുത്തി.
എന്നാൽ ക്ഷേത്ര ഭാരവാഹികളെയടക്കം സ്ഥാനാര്‍ത്ഥികളാക്കുന്നു, ഭക്തരെ ചേര്‍ത്ത് വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കുന്നു, വിശ്വാസികളായ വനിതകളെ മാത്രമുള്‍ക്കൊള്ളിച്ചുള്ള വാട്സാപ്പ് ഗ്രൂപ്പുകള്‍ ഉണ്ടാക്കുന്നു തുടങ്ങിയവയാണ് വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള ഉപായമായി ബി.ജെ.പി പ്രയോഗിക്കുന്നതെന്നാണ് പാര്‍ട്ടി നിരീക്ഷിക്കുന്നത്. ബി.ജെ.പി ജില്ലയിലാകെ വര്‍ഗീയ ധ്രുവീകരണം നടത്തിയാണ് വോട്ട് പിടിച്ചത്. ജാതി അടിസ്ഥാനമാക്കിയായിരുന്നു പ്രവര്‍ത്തനം ഏറെയും.
Read Also: ബാലാവകാശ കമ്മീഷന് എവിടെ? ബിനീഷ് കോടിയേരിയുടെ വീട്ടില്‍ മാത്രമേ പോകൂ..
അതേസമയം വര്‍ക്കല നഗരസഭയിലും ചിറയിന്‍കീഴ് താലൂക്കിലെ ചില പ്രദേശങ്ങളിലുമടക്കം ബി.ജെ.പി മുന്നേറ്റമുണ്ടാക്കിയത് ഇടതുപക്ഷത്തിന്റെ അടിസ്ഥാന വോട്ടുബാങ്കായ ഈഴവ വിഭാഗത്തില്‍ നിന്നുണ്ടായ ചോര്‍ച്ച കൊണ്ടാണ്. കോര്‍പ്പറേഷനില്‍ സ്ഥാനാര്‍ത്ഥിനിര്‍ണയത്തില്‍ ശക്തിയായി ഇടപെട്ട് തിരുത്തലുകള്‍ വരുത്തിയിട്ടും അനര്‍ഹരായ ചിലര്‍ കടന്നുകൂടിയെന്നും ആ വാര്‍ഡുകളില്‍ തിരിച്ചടിയുണ്ടായെന്നുമാണ് വിലയിരുത്തല്‍. നായര്‍ വിഭാഗത്തിന്റെ വോട്ടുകളിലേറിയ പങ്കും ബി.ജെ.പിക്ക് നഗരമേഖലയില്‍ അനുകൂലമായി.
Post Your Comments