KeralaLatest NewsNews

കൊറോണ വൈറസ് വകഭേദം ; കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി

ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം

തിരുവനന്തപുരം : ബ്രിട്ടനില്‍ അതിവേഗം പടരുന്ന ജനിതക മാറ്റമുളള കൊവിഡ് ഇന്ത്യയിലും സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് ആളുകള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. പ്രായം കൂടിയവരും മറ്റ് രോഗങ്ങള്‍ ഉള്ളവരും കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി ചൂണ്ടിക്കാട്ടി.

ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം. ജനിതക മാറ്റം വന്ന വൈറസിനെ ഭയന്നിരിക്കേണ്ട സാഹചര്യമില്ല. നല്ല കരുതല്‍ എടുത്താല്‍ മതി. പുതിയ വൈറസ് മരണ നിരക്കില്‍ വര്‍ദ്ധനയുണ്ടാക്കുമോയെന്ന് ഇപ്പോള്‍ പറയുന്നില്ല. അതേ കുറിച്ചുള്ള പഠനങ്ങള്‍ നടക്കുകയാണ്. വിമാനത്താവളങ്ങളില്‍ വന്നെത്തുന്നവരെ സ്‌ക്രീന്‍ ചെയ്യുന്നതിനായി കൂടുതല്‍ ടീമിനെ നിയോഗിക്കുമെന്നും അത്തരം രാജ്യങ്ങളില്‍ നിന്ന് വരുന്നവരുടെ ക്വാറന്റീന്‍ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നതില്‍ ജാഗ്രത പുലര്‍ത്തുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം, ജനിതക മാറ്റമുള്ള കൊവിഡ് ആറ് പേര്‍ക്കാണ് സ്ഥിരീകരിച്ചിരിക്കുന്നതെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്. മൂന്ന് പേര്‍ ബെംഗളൂരുവിലും രണ്ടു പേര്‍ ഹൈദരാബാദിലും ഒരാള്‍ പൂനെയിലുമാണ്. ഇവര്‍ ആറ് പേരും ബ്രിട്ടണില്‍ നിന്ന് എത്തിയവരാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button