ലക്‌നൗ: അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണം മൂന്നര വർഷത്തിനുള്ളിൽ പൂർത്തിയായേക്കുമെന്ന് രാമജന്മ ഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് അറിയിക്കുകയുണ്ടായി. ക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട അനുബന്ധ പ്രവർത്തനങ്ങൾ തുടങ്ങിയതായി ട്രഷറർ സ്വാമി ഗോവിന്ദ് ദേവ് ഗിരിജി മഹാരാജ് അറിയിക്കുകയുണ്ടായി. അവലോകന യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം അറിയിച്ചിരിക്കുന്നത്.
രാമക്ഷേത്രവും അനുബന്ധ കെട്ടിടങ്ങളും ഉൾപ്പെടുന്ന രാമക്ഷേത്ര കോംപ്ലക്‌സിന്റെ നിർമ്മാണത്തിന് 1,100 കോടി രൂപയോളം ചിലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിൽ ക്ഷേത്രത്തിന്റെ നിർമ്മാണത്തിന് 300 മുതൽ 400 കോടി രൂപവരെ ചിലവായേക്കാം. ഇതുവരെ 100 കോടി രൂപ ഓൺലൈൻ വഴി സംഭാവനയായി ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബോംബൈ, മദ്രാസ്, ഡൽഹി, ഗുഹാവത്തി, എന്നിവിടങ്ങളിലെ ഐഐടിയിൽ നിന്നുള്ള വിദഗ്ധരുടെ മേൽ നോട്ടത്തിലാണ് രാമക്ഷേത്ര കോംപ്ലക്‌സ് നിർമ്മിക്കാൻ ഒരുങ്ങുന്നത്. വിവിധയിടങ്ങളിൽ നിന്നുള്ള എഞ്ചിനീയർമാരും നിർമ്മാണത്തിൽ പങ്ക് ചേരുമെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്തിടെ ക്ഷേത്ര നിർമ്മാണത്തിനായി ഇതുവരെ ലഭിച്ച സംഭാവനകളുടെ കണക്കുകൾ ട്രസ്റ്റ് വെളിപ്പെടുത്തിയിരുന്നു.
Post Your Comments