സോഫിയ: പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ കൊറോണ ഭീതിയ്ക്കിടയിലും ലോകം ഒരുങ്ങി. 2020 മഹാമാരി വര്‍ഷമായി. അതിന്റെ ഫലങ്ങള്‍ ലോകം ഇപ്പോഴും അനുഭവിക്കുന്നു. ബ്രെക്സിറ്റും സെപ്റ്റംബര്‍ 11ല്‍ വേള്‍ഡ് ടവര്‍ ആക്രമണവും പ്രവചിച്ച ബാബാ വാങ്കയുടെ 2021 പ്രവചനം ഞെട്ടിക്കുന്നത്. സോവിയറ്റ് യൂണിയന്‍ മാറി റഷ്യയുടെ വരവ്, ഡയാന രാജകുമാരിയുടെ മരണം, ചെര്‍ണോബില്‍ ദുരന്തം എന്നിവയും ബാബ പ്രവചിച്ചിരുന്നു. ബാബയുടെ പ്രവചനങ്ങളില്‍ ഏകദേശം 85 ശതമാനം കാര്യങ്ങളും ശരിയായിരുന്നു.
Read Also : കള്ളപ്പണം വെളുപ്പിച്ച റസിയുണ്ണി സിപിഎം അനുഭാവി റെസി ജോര്‍ജ് , കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് ഇഡി
വരാനിരിക്കുന്ന വര്‍ഷം ലോകം വലിയ ദുരന്തങ്ങള്‍ക്ക് സാക്ഷിയാകേണ്ടി വരുമെന്ന് ബാബ പ്രവചിച്ചിട്ടുണ്ട്. ജനങ്ങളുടെ സുബോധം നഷ്ടപ്പെടും. ബുദ്ധിമുട്ടുകളേറിയ വര്‍ഷമാണ് വരാനിരിക്കുന്നത്. വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ ജനങ്ങള്‍ വിഭജിക്കപ്പെടും. ലോകത്താകമാനം പേരുടെയും വിധിയെ മാറ്റിമറിക്കുന്ന വര്‍ഷമായിരിക്കും 2021 എന്നാണ് ബാബയുടെ പ്രവചനം.
ഡൊണള്‍ഡ് ട്രംപിന് അജ്ഞാത രോഗം ബാധിച്ച് കേള്‍വിയും ഓര്‍മയും നഷ്ടമാകുമെന്നും വരും വര്‍ഷത്തോടെ കാന്‍സറിനുള്ള മരുന്ന് കണ്ടുപിടിക്കുമെന്നതും വാങ്കയുടെ പ്രവചനങ്ങളിലൊന്നാണ്. യൂറോപ്പിന് സാമ്പത്തിക അധപതനം സംഭവിക്കും. റഷ്യന്‍ പ്രസിഡന്റ് വ്ളാഡ്മിര്‍ പുടിനെതിരെ കൊലപാതക ശ്രമമുണ്ടാകുമെന്നും ബാബ പ്രവചിച്ചിരുന്നു. യൂറോപ്പിനെതിരെ ഭീകരാക്രമണമുണ്ടാകുമെന്നും പ്രവചനമുണ്ട്.
അടുത്ത വര്‍ഷത്തോടെ ഡ്രാഗണ്‍ ഭൂമിയെ ഏറ്റെടുക്കും. മൂന്ന് അതിഭീകരശക്തികള്‍ ഒന്നിക്കും. ചിലരുടെ പക്കല്‍ ചുവന്ന നിറത്തിലുള്ള പണമുണ്ടാകും. നൂറും അഞ്ചും പിന്നെ ഒരുപാട് പൂജ്യങ്ങളും സ്വപ്നത്തില്‍ കണ്ടുവെന്നും അവര്‍ പറഞ്ഞു. ഡ്രാഗണെന്നത് ചൈനയെ കുറിച്ചാകാം എന്നാണ് നിഗമനം. മൂന്ന് ഭീകരശക്തികള്‍ ഇന്ത്യയും റഷ്യയും ചൈനയുമാകാം. 2028 ആവുന്നതോടെ ലോകത്താര്‍ക്കും ഭക്ഷ്യ ക്ഷാമം നേരിടേണ്ടി വരില്ലെന്നാണ് ബാബ പ്രവചിച്ചിരിക്കുന്നത്. 2341 എത്തുന്നതോടെ ലോകം ആവാസ യോഗ്യമല്ലാതാകുമെന്നും 5071 വര്‍ഷത്തോടെ ലോകം അവസാനിക്കുമെന്നും ബാബ വാങ്ക പ്രവചിച്ചിട്ടുണ്ട്.
12ാം വയസില്‍ കാഴ്ച്ച നഷ്ടമായ വാങ്കയുടെ യഥാര്‍ഥ പേര് വാഞ്ചേലിയ ഗുഷ്ടറോവ എന്നാണ്. 1996ല്‍ 85 വയസുള്ളപ്പോഴായിരുന്നു ബാബ വാങ്കയുടെ മരണം. അ
Post Your Comments