ഹൈദരാബാദ് : ഹൈദരാബാദില്‍ കയ്യേറ്റം ഒഴിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് ഇന്‍സ്പെക്ടറെ ജീവനോടെ കത്തിക്കാന്‍ ശ്രമം. ഹൈദരാബാദിലെ ജവഹര്‍നഗര്‍ മുനിസിപ്പാലിറ്റി പ്രദേശത്തായിരുന്നു കഴിഞ്ഞാഴ്ച സംഭവം നടന്നത്. ജവഹര്‍നഗര്‍ മുനിസിപ്പാലിറ്റിയിലെ അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനുള്ള പ്രത്യേക ഡ്രൈവിന്റെ ഭാഗമായാണ് പൊലീസ് ഇന്‍സ്പെക്ടറും സംഘവും എത്തിയത്.
1.20 ഏക്കര്‍ ഭൂമി തിരിച്ചു പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് പൊലീസ് എത്തിയത്. എന്നാല്‍ സ്ഥലത്തെ ആളുകള്‍ പൊലീസിനെതിരെ സംഘര്‍ഷം അഴിച്ച് വിടുകയായിരുന്നു. ജവഹര്‍നഗര്‍ പൊലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടറെ ജീവനോടെ കത്തിക്കാനും പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ മുളക് പൊടി വിതറി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു.
മുന്‍സിപ്പല്‍ ഉദ്യോഗസ്ഥര്‍ക്ക് അകമ്പടി പോയ ഇന്‍സ്പെക്ടര്‍ ഭിക്ഷാപതി റാവു ഉള്‍പ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ആള്‍ക്കൂട്ടം കൊല്ലാന്‍ ശ്രമിച്ച ഇന്‍സ്പെക്ടറെ രക്ഷപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ 16 പേരെ അറസ്റ്റ് ചെയ്തു. നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 16 പേരെയാണ് പിടികൂടിയത്.
Post Your Comments