ആലപ്പുഴ: ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ വയോധികൻ പിടിയിൽ. കണ്ടല്ലൂർ ദ്വാരകയിൽ ദേവരാജൻ എന്ന 71 വയസുകാരനാണ് പോക്സോ നിയമപ്രകാരം പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. രണ്ട് മാസം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നിരിക്കുന്നത്. കൊല്ലം ശക്തികുളങ്ങരയിെല സുഹൃത്തിെൻറ വീട്ടിൽ ഒളിവിൽ കഴിയവെയാണ് കായംകുളം ഡി.വൈ.എസ്.പി അലക്സ് ബേബിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത്. ഇയാളെ റിമാൻഡിലാക്കിയത്.
Post Your Comments