KeralaLatest NewsNews

മകള്‍ വരച്ച താമര ചിഹ്നം വാട്‌സാപ്പില്‍ സ്റ്റാറ്റസാക്കി; പിന്നെ സംഭവിച്ചത്

രണ്ട് സ്വതന്ത്ര അംഗങ്ങളുടെ പിന്തുണ ഉറപ്പിക്കാന്‍ കഴിഞ്ഞതിനെ തുടര്‍ന്നാണ് യു ഡി എഫിന് അധികാരം സ്വന്തമാക്കാന്‍ കഴിഞ്ഞത്.

കോട്ടയം: മകള്‍ വരച്ച താമര ചിഹ്നം വാട്‌സാപ്പില്‍ സ്റ്റാറ്റസാക്കിയ‌ സി പി എം വനിതാ നേതാവിനെതിരെ വ്യാപക പ്രചാരണം.മകള്‍ താമര വരച്ചതിന് പിന്നാലെ ചിത്രം വാട്‌സാപ്പില്‍ സ്റ്റാറ്റസ് ആക്കിയ ഗീതാ ഉണ്ണികൃഷ്‌ണന് എതിരെയാണ് വ്യാപക പ്രചാരണം നടക്കുന്നത്. ഇവര്‍ ബി ജെ പിയില്‍ ചേരുന്നുവെന്നാണ് പ്രചരണം. ഏറ്റുമാനൂര്‍ ഏരിയാ കമ്മിറ്റി അംഗവും കര്‍ഷക സംഘം സംസ്ഥാന നേതാവുമാണ് ഗീതാ ഉണ്ണികൃഷ്‌ണന്‍.

എന്നാൽ കോട്ടയം ജില്ലാ ആശുപത്രിയില്‍ ഡോക്‌ടറായ മകള്‍ അശ്വതി വരച്ച താമരയുടെ ചിത്രമാണ് ഗീത തന്റെ വാട്‌സാപ്പില്‍ സ്റ്റാറ്റസാക്കിയത്. ഇതിന് പിന്നാലെയായിരുന്നു ഇവര്‍ ബി ജെ പിയിലേക്ക് ചേരുന്നെന്ന രീതിയില്‍ സാമൂഹ്യ മാദ്ധ്യമങ്ങളിലടക്കം പ്രചാരണം ശക്തമായത്. പ്രചാരണം വ്യാജമാണെന്ന് ആരോപിച്ച്‌ ഗീതാ ഉണ്ണികൃഷ്‌ണന്‍ രംഗത്തെത്തിയിട്ടുണ്ട്. സാമൂഹ്യ മാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നത് വസ്‌തുത വിരുദ്ധമാണെന്നും താനിപ്പോഴും പാര്‍ട്ടിയില്‍ അടിയുറച്ച്‌ നില്‍ക്കുകയാണെന്നും ഗീത പ്രതികരിച്ചു.

Read Also: കൊച്ചി കോര്‍പ്പറേഷനില്‍ ത്രികോണ മത്സരം; മേയർ ഭരണം ബിജെപി?

അതേസമയം ഏറ്റുമാനൂര്‍ നഗരസഭയില്‍ യു ഡി എഫ് ഭരണത്തിലേറാനാണ് സാദ്ധ്യത. രണ്ട് സ്വതന്ത്ര അംഗങ്ങളുടെ പിന്തുണ ഉറപ്പിക്കാന്‍ കഴിഞ്ഞതിനെ തുടര്‍ന്നാണ് യു ഡി എഫിന് അധികാരം സ്വന്തമാക്കാന്‍ കഴിഞ്ഞത്. 35 അംഗ കൗണ്‍സിലില്‍ യു ഡി എഫ് 13, എല്‍ ഡി എഫ് 12, ബി ജെ പി ഏഴ്, സ്വതന്ത്രര്‍ മൂന്ന് എന്നിങ്ങനെയാണ് കക്ഷി നില.

shortlink

Related Articles

Post Your Comments

Related Articles


Back to top button