കൊല്‍ക്കത്ത : ബിസിസിഐ അധ്യക്ഷനും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റനുമായ സൗരവ് ഗാംഗുലി രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കറുമായി കൂടിക്കാഴ്ച നടത്തി. വ്യത്യസ്തമായ വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തുവെന്ന് ഗവര്‍ണര്‍ ധന്‍കര്‍ വ്യക്തമാക്കി.
” ഇന്ന് വൈകുന്നേരം ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലിയുമായി വിവിധ വിഷയങ്ങളില്‍ ആശയ വിനിമയം നടത്തി. 1864-ല്‍ സ്ഥാപിതമായ രാജ്യത്തെ ഏറ്റവും പഴയ ക്രിക്കറ്റ് മൈതാനമായ ഈഡന്‍ ഗാര്‍ഡന്‍ സന്ദര്‍ശിക്കാനുള്ള അദ്ദേഹത്തിന്റെ ക്ഷണം സ്വീകരിച്ചു” – ഗാംഗുലിയോടൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചു കൊണ്ട് ഗവര്‍ണര്‍ ട്വീറ്റ് ചെയ്തു.
തന്റെ രാജ്ഭവന്‍ സന്ദര്‍ശനത്തെ ‘ഉപചാരപൂര്‍വ്വമുള്ള ക്ഷണം’ എന്നു മാത്രമാണ് സൗരവ് ഗാംഗുലി വിശേഷിപ്പിച്ചത്. അതേസമയം, മാധ്യമങ്ങളോട് പ്രതികരിക്കാന്‍ ഗാംഗുലി തയ്യാറായില്ല.
Post Your Comments