KeralaLatest NewsNews

രാജ്കുമാറിന്റെ കസ്റ്റഡി മരണം; നെടുങ്കണ്ടം താലൂക്ക് ആശുപത്രിക്ക് ഗുരുതര വീഴ്ചയെന്ന് അന്വേഷണ സംഘം

തിരുവനന്തപുരം: രാജ്കുമാറിന്റെ കസ്റ്റഡി മരണത്തിൽ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ച പറ്റിയെന്ന് ജുഡീഷ്യൽ അന്വേഷണ കമ്മീഷൻ അറിയിക്കുകയുണ്ടായി. ഉചിതമായ സമയത്ത് ചികിത്സ നൽകിയിരുന്നെങ്കിൽ രാജ് കുമാറിന്റെ ജീവൻ രക്ഷിക്കാമായിരുന്നെന്നും കമ്മീഷൻ റിപ്പോർട്ടിൽ പറയുകയാണ്.

അടുത്ത ആഴ്ച അന്വേഷണറിപ്പോർട്ട് കമ്മീഷൻ സർക്കാരിന് സമർപ്പിക്കുമെന്ന് ജസ്റ്റിസ് നാരായണക്കുറുപ്പ് പറയുകയുണ്ടായി. അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുന്നതിന് മുന്നോടിയായാണ് ഇക്കഴിഞ്ഞ തിങ്കളാഴ്ച ജസ്റ്റിസ് നാരായണക്കുറുപ്പ് കമ്മീഷൻ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയടക്കം സന്ദർശിക്കുകയുണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button