Latest NewsIndiaNews

ആപത്ഘട്ടങ്ങളിൽ വിദേശയാത്ര നടത്തി രാഹുൽ ഗാന്ധി, ഇപ്പോൾ ഇറ്റലിയിൽ!

136-ാം സ്ഥാപന ദിനം ആഘോഷിക്കുന്ന കോണ്‍ഗ്രസിന് വലിയ സന്തോഷമൊന്നുമില്ല. അവരുടെ കൺകണ്ട നേതാവ് രാഹുല്‍ ഗാന്ധി നാട്ടിലില്ലാത്തത് തന്നെയാണ് വിഷമകാരണം. പാര്‍ട്ടിയെ സംബന്ധിച്ച് പ്രധാന ദിനമാണെങ്കിലും രാഹുല്‍ ഗാന്ധിയുടെ അഭാവം നേതാക്കള്‍ക്കിടയിൽ സംസാരവിഷയമായി കഴിഞ്ഞു.

സ്വകാര്യ സന്ദര്‍ശനത്തിന് പോയ രാഹുല്‍ കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ മടങ്ങിയെത്തുമെന്ന് കോണ്‍ഗ്രസ് ദേശീയ വക്താവ് രണ്‍ദീപ് സുര്‍ജെവാല പിടിഐയോട് പറഞ്ഞു. ഖത്തര്‍ എയര്‍വേയ്സ് വിമാനത്തില്‍ രാഹുല്‍ ഇറ്റലിയിലേക്കാണ് പോയത്. നിര്‍ണായക സമയങ്ങളില്‍ രാഹുല്‍ അവധി ആഘോഷിക്കാന്‍ പോകുന്നു എന്ന വിമര്‍ശനങ്ങള്‍ നിലനില്‍ക്കെയാണ് വീണ്ടുമൊരു വിദേശയാത്ര.

രാഹുൽ ഗാന്ധി മുത്തശിയെ കാണാനാണ് ഇറ്റലിയിലേക്ക് പോയതെന്നാണ് റിപ്പോർട്ടുകൾ. ബിജെപി വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുന്നുവെന്ന ആരോപണം കോൺഗ്രസ് ഉന്നയിച്ച് കഴിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button