തിരുവനന്തപുരം: പരോളില്‍ പോയ തടവുകാര്‍ക്ക് അറിയിപ്പുമായി സംസ്ഥാന ആഭ്യന്തര വകുപ്പ് . ജയിലുകളില്‍ കോവിഡ് വ്യാപനം രൂക്ഷമായതിന്റെ പശ്ചാത്തലത്തില്‍ പരോളും ജാമ്യവും ലഭിച്ച് പുറത്തിറങ്ങിയ തടവുകാര്‍ തിരികെയെത്തണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചു. ജയിലുകളില്‍ കോവിഡ് വ്യാപനം തടയാനായിട്ടായിരുന്നു ഇവര്‍ക്ക് കൂട്ടത്തോടെ പരോളും ജാമ്യവും അനുവദിച്ചത്. തുറന്ന ജയിലുകളില്‍ നിന്നും വനിതാ ജയിലില്‍ നിന്നുമായി പുറത്തിറങ്ങിയവര്‍ ഈ മാസം 31ന് ശേഷം മൂന്ന് ദിവസത്തിനുള്ളില്‍ ജയിലില്‍ പ്രവേശിക്കണം.
Read Also : കൈയ്യിൽ പിടിച്ച് പ്രണയാഭ്യർത്ഥന നടത്തിയാൽ അത് ലൈംഗിക പീഡനമാകില്ല; ഹൈക്കോടതി
രണ്ടാം ഘട്ടമായി പരോള്‍ ലഭിച്ച് പുറത്തിറങ്ങിയ 589 തടവുകാരാണ് തിരിച്ചത്തേണ്ടത്. സെന്‍ട്രല്‍ ജയിലുകളില്‍ നിന്നും ഹൈ സെക്യൂരിറ്റി ജയിലില്‍ നിന്നുമായി മൂന്നാം ഘട്ടത്തില്‍ പുറത്തിറങ്ങിയ 192 തടവുകാര്‍ അടുത്ത മാസം ഏഴിന് ശേഷം മൂന്ന് ദിവസത്തിനുള്ളില്‍ തിരികെയത്തണം. 65 വയസിന് മുകളിലുള്ള തടവുകാര്‍ അടുത്ത മാസം 15ന് ശേഷം മൂന്ന് ദിവസത്തിനുള്ളിലും ജയിലുകളില്‍ തിരികെയെത്താനാണ് ആഭ്യന്തര വകുപ്പിന്റെ നിര്‍ദ്ദേശം.
Post Your Comments