മുംബൈ: ലൈംഗികചൂഷണം എന്ന ദുരുദ്ദേശമില്ലാതെ ഒരാൾ കയ്യിൽ പിടിച്ചുകൊണ്ട് പ്രണയാഭ്യർത്ഥന നടത്തിയാൽ അത് ലൈംഗിക പീഡനമാകില്ലെന്ന് ബോംബെ ഹൈക്കോടതി അറിയിക്കുകയുണ്ടായി. പോക്‌സോ കേസ് പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ പരാമർശം വന്നിരിക്കുന്നത്. അവിചാരിതമായോ ദുരുദ്ദേശമില്ലാതെയോ ഒരാൾ കയ്യിൽ പിടിച്ചാൽ അത് പോക്‌സോ വകുപ്പ് ചുമത്താവുന്ന കുറ്റമാകില്ലെന്ന് കോടതി പറയുകയുണ്ടായി.
മഹാരാഷ്ട്രയിലെ ബരാമതിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് മോശമായി പെരുമാറിയതിന് പോക്‌സോ വകുപ്പ് പ്രകാരം ജയിലിലായ 27 കാരനായ യുവാവിന്റെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതി ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 17 കാരിയായ പെൺകുട്ടിയെ ട്യൂഷൻ ക്ലാസിന് പോകുന്നതിനിടെ വഴിയിൽ തടഞ്ഞ് നിർത്തി ഇയാൾ പ്രണയാഭ്യർത്ഥന നടത്തുകയുണ്ടായി. എന്നാൽ അതേസമയം പെൺകുട്ടി ഇത് നിരസിച്ചു. തുടർന്ന് യുവാവ് പെൺകുട്ടിയുടെ കയ്യിൽ പിടിച്ച് പ്രണയാഭ്യർത്ഥന നടത്തുകയുണ്ടായി. ഭയന്നുപോയ പെൺകുട്ടി അവിടെ നിന്നും ഓടി രക്ഷപ്പെട്ടു.
പിന്നീട് പെൺകുട്ടിയുടെ രക്ഷിതാക്കൾ ഇടപെട്ട് യുവാവിനെ വിലക്കിയെങ്കിലും ഇയാൾ വീണ്ടും ശല്യം തുടരുകയായിരുന്നു ഉണ്ടായത്. അവസാനം നിവൃത്തിയില്ലാതെ പെൺകുട്ടി പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ഇയാൾക്കെതിരെ പോക്‌സോ ചുമത്തി കേസെടുക്കുകയായിരുന്നു.
Post Your Comments