News

സമരം നടത്തുന്ന കര്‍ഷകര്‍ക്കായി കേരളം എത്തിച്ചത് 16 ടണ്‍ കൈതച്ചക്ക

ന്യൂഡല്‍ഹി: സമരം നടത്തുന്ന കര്‍ഷകര്‍ക്കായി കേരളം എത്തിച്ചത് 16 ടണ്‍ കൈതച്ചക്ക. കാര്‍ഷിക ബില്ലിനെതിരെ ഡല്‍ഹി അതിര്‍ത്തിയില്‍ സമരം നടത്തുന്ന കര്‍ഷകര്‍ക്കായി കേരളം എത്തിച്ചത് 16 ടണ്‍ കൈതച്ചക്ക. ഇപ്പോള്‍ ഈ സ്നേഹ മധുരത്തിന് അഭിനന്ദനവും നന്ദിയും അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് പഞ്ചാബ്. വ്യാഴാഴ്ചയാണ് കേരളത്തില്‍നിന്ന് കര്‍ഷകര്‍ക്കായി കൈതച്ചക്ക കയറ്റിഅയച്ചത്.

Read Also : ആര്യാടന്‍ ഷൗക്കത്തിന്റെ ‘വര്‍ത്തമാനത്തിന്’ അനുമതി നിഷേധിച്ചതില്‍ പ്രതിഷേധ കാമ്പയിന്‍

ഡോ. അമര്‍ബിര്‍ സിങ് ട്വിറ്ററില്‍ ഷെയര്‍ ചെയ്ത പൈനാപ്പിളുമായെത്തുന്ന ട്രക്കിന്റെ ഫോട്ടോയ്ക്ക് കീഴെ കേരളത്തിന്റെ സന്മസിനെ അനുമോദിച്ചും നന്ദിയറിയിച്ചും നിരവധി പേരാണ് പ്രതികരിച്ചിരിക്കുന്നത്. ദുരിതകാലങ്ങളില്‍ കേരളത്തോടൊപ്പം പഞ്ചാബ് എപ്പോഴുമുണ്ടായിരുന്നതായും സ്‌നേഹം സ്‌നേഹത്തെ ക്ഷണിച്ചു വരുത്തുമെന്നും ട്രക്കിന്റെ ഫോട്ടോ ട്വിറ്ററില്‍ ഷെയര്‍ ചെയ്ത് അമര്‍ബിര്‍ സിങ് ട്വിറ്ററില്‍ കുറിച്ചു.

ലോക്ഡൗണ്‍ കാലത്ത് പൈനാപ്പിള്‍ കര്‍ഷകര്‍ക്കുണ്ടായ നഷ്ടം വകവെക്കാതെയാണ് പൈനാപ്പിള്‍ കര്‍ഷകര്‍ക്കായി നല്‍കിയത്. ആ സ്നേഹത്തെയും സോഷ്യല്‍മീഡിയ അഭിനന്ദിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button