KeralaLatest NewsNews

ആദ്യം കൈമലർത്തിയ സർക്കാരിന് ഇനി രക്ഷയില്ല; എൻ.ഐ.എ. സംഘം വീണ്ടും സെക്രട്ടറിയേറ്റിൽ

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട അന്വേഷണം ഊർജ്ജിതമാക്കി എൻ.ഐ.എ. കേസിന്റെ അന്വേഷണഭാഗമായി എൻ.ഐ.എ. സംഘം വീണ്ടും സെക്രട്ടറിയേറ്റിലെത്തി. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കാനാണ് സംഘമെത്തിയതെന്നാണ് സൂചന.

ചീഫ് സെക്രട്ടറിയുടെ അനുമതിയോടെയാണ് രണ്ട് അന്വേഷണ ഉദ്യോഗസ്ഥരും ഒരു സാങ്കേതിക വിദഗ്ധനും ഇന്ന് സെക്രട്ടറിയേറ്റിലെത്തിയത്. ഇതിനു മുൻപും സി സി ടി വി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന ആവശ്യവുമായി അന്വേഷണ സംഘം സെക്രട്ടറിയേറ്റിൽ എത്തിയിരുന്നു. എന്നാൽ, ഇത് പകര്‍ത്തി നല്‍കുന്നതിന് സാങ്കേതിക ബുദ്ധിമുട്ട് ഉണ്ടെന്നായിരുന്നു സര്‍ക്കാര്‍ അന്വേഷണ സംഘത്തെ അറിയിച്ചത്.

കഴിഞ്ഞ വര്‍ഷം ജൂണ്‍ മുതല്‍ ഈ വര്‍ഷം ജൂലൈ വരെയുള്ള ദൃശ്യങ്ങള്‍ വേണമെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ ആവശ്യം. തുടക്കത്തിൽ ദൃശ്യങ്ങൾ സംബന്ധിച്ച ചോദ്യങ്ങൾക്ക് കൈമലർത്തിയ സർക്കാരിനു ഇനി ആ ഒഴിവുകഴിവ് പറയാൻ കഴിയില്ലെന്നാണ് റിപ്പോർട്ടുകൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button