KeralaLatest NewsNews

രാജ്യദ്രോഹികൾക്ക് കൂട്ട് സ്വർണ്ണപ്പണയ ഇടപാടുകാർ

കഴിഞ്ഞ ആ​റ് മാ​സ​ത്തി​നിടയില്‍ നെ​ടു​മ്പാ​ശ്ശേ​രി വിമാനതാവളത്തിൽ നിന്നും പിടിച്ചെടുത്ത സ്വ​ർണ്ണങ്ങളിൽ പലതും സ്വർണ്ണപ്പണയ ഇടപാടുകാരെ ഉപയോഗിച്ച് അ​ങ്ക​മാ​ലി-​ആ​ലു​വ മേ​ഖ​ല​യി​ൽ​ത​ന്നെ വി​റ്റ​ഴി​ക്കാ​നാ​ണ് കള്ളക്കടത്തുകാർ ലക്ഷ്യമിട്ടത്

നെ​ടു​മ്പാ​ശ്ശേ​രി: വിദേശത്തു നിന്നും വിമാനത്താവളം  വഴി കേരളത്തിലേക്ക് കടത്തുന്ന സ്വർണ്ണം സ്വർണ്ണപ്പണയ ഇടപാടുകൾ മുഖേനെ വിൽപ്പന നടത്തുന്നതായി റിപ്പോർട്ട്. രാജ്യദ്രോഹത്തിൻ്റെ സ്വഭാവമുള്ള സ്വർണ്ണക്കടത്തിന്  ഒത്താശ ചെയ്യുന്ന സ്വ​ർ​ണ്ണപ്പ​ണ​യ ഇ​ട​പാ​ടു​ക​ൾ ന​ട​ത്തു​ന്ന​വ​രി​ലേ​ക്ക് ക​സ്​​റ്റംസ് അന്വേഷണം വ്യാപിപ്പിച്ചതായാണ് സൂചന.കഴിഞ്ഞ ആ​റ് മാ​സ​ത്തി​നിടയില്‍ നെ​ടു​മ്പാ​ശ്ശേ​രി വിമാനതാവളത്തിൽ നിന്നും പിടിച്ചെടുത്ത കളളക്കടത്ത് സ്വ​ർണ്ണങ്ങളിൽ പലതും സ്വർണ്ണപ്പണയ ഇടപാടുകാരെ ഉപയോഗിച്ച് അ​ങ്ക​മാ​ലി-​ആ​ലു​വ മേ​ഖ​ല​യി​ൽ​ത​ന്നെ വി​റ്റ​ഴി​ക്കാ​നാ​ണ് കള്ളക്കടത്തുകാർ ലക്ഷ്യമിട്ടത് എന്ന് അനേഷണത്തിൽ തെളിഞ്ഞു. സ്വർണ്ണപ്പണയ ഇടപാടുകളുള്ള ചില ആഭരണശാലകളും സംശയത്തിൻ്റെ നിഴലിലാണ്.

Also related: കുട്ടികളുടെ നഗ്നചിത്രം പ്രചരിപ്പിച്ചു ; സംസ്ഥാനത്ത് ഓപ്പറേഷന്‍ പി ഹണ്ടില്‍ കുടുങ്ങിയത് ഉദ്യോഗസ്ഥരടക്കമുള്ള 41 പേര്‍

ഇത്തരം ജ്വ​ല്ല​റി​കൾ കേന്ദ്രികരിച്ച് വ്യാപകമായി കള്ളക്കടത്ത് സ്വർണ്ണം മാറ്റിയെന്നാണ് കസ്റ്റംസ് സംശയിക്കുന്നത്. നി​ശ്ചി​ത സ​മ​യ​ത്തി​നു​ള്ളി​ൽ പ​ണ​യ​ക്കാ​ർ തി​രി​ച്ചെ​ടു​ത്തി​ല്ലെ​ന്ന് വ്യാജരേഖയുണ്ടാക്കിയ ശേഷം ആഭരണശാലയിലേക്ക് എടുത്തതായി കാണിക്കും . ഇത്തരത്തിൽ ക​ള്ള​ക്ക​ട​ത്ത് സ്വ​ർണ്ണം വൻതോ​തി​ൽ സം​ഭ​രി​ക്കാ​ൻ ജ്വ​ല്ല​റി ഉ​ട​മ​ക​ൾ​ക്ക് ക​ഴി​യു​ന്നതായും കസ്റ്റംസ് പറയുന്നു. ഇ​ത്ത​രം ഇടപാടുകൾ നടത്തുന്ന ജ്വല്ലറികൾ പ​വ​ന് വി​പ​ണി​യി​ലു​ള്ള​തിെൻറ 90 ശ​ത​മാ​നം വ​രെ തു​ക പ​ണ​യ​ത്തു​ക​യാ​യി നൽകും.

Also related:  സംസ്ഥാനത്ത് ബസ് ചാർജ് കുറയും, നീക്കങ്ങളുമായി സംസ്ഥാന സർക്കാർ

ജ്വ​ല്ല​റി​ക​ൾ നേ​രി​ട്ട് സ്വ​ർ​ണം വാ​ങ്ങു​മ്പോ​ൾ വി​ൽ​പ​ന ന​ട​ത്തു​ന്ന​യാ​ളു​ടെ തി​രി​ച്ച​റി​യ​ൽ രേഖകൾ പരിശോധിക്കണം എന്ന നിബന്ധന ഇവർപാലിക്കാറില്ല. മറ്റ് സ്വർണ്ണപ്പണയ ഇടപാടുകാർ പ​ണ​യ​മാ​യി സ്വ​ർ​ണം വാ​ങ്ങു​മ്പോ​ൾ ആ​ശു​പ​ത്രി ചി​കി​ത്സ​ക്ക്​ പ​ണ​ത്തി​ന്​ അ​ത്യാ​വ​ശ്യ​ത്തി​ന്​​ പ​ണ​യം​വെ​ക്കു​ക​യാ​ണെ​ന്ന് എ​ഴു​തി​വാ​ങ്ങു​ക​യാ​ണ് പ​ല ഇടപാടുകാരും ചെയ്യുന്നത്.ആ​ഭ​ര​ണ​ങ്ങ​ളാ​യി​ത​ന്നെ ഇ​പ്പോ​ൾ ധാ​രാ​ള​മാ​യി സ്വ​ർ​ണം നി​കു​തി വെ​ട്ടി​ച്ച് കടത്തിക്കൊണ്ട് വരുന്നുണ്ട്. പിടി വീണാൽ 20 ല​ക്ഷ​ത്തി​ന് താ​ഴെ മൂ​ല്യ​മു​ള്ള സ്വ​ർ​ണ​മാ​ണ് കൊ​ണ്ടു​വ​രു​ന്ന​തെ​ങ്കി​ൽ പ​ല​പ്പോ​ഴും പി​ഴ ഈ​ടാ​ക്കി കൊണ്ടുവന്നയാൾക്ക് തന്നെ നൽകുകയാണ് പതിവ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button