News

പ്രതിരോധിക്കാന്‍ ഇന്ത്യയ്ക്ക് ആവശ്യമുള്ളതെന്തും തങ്ങള്‍ നല്‍കും , ചൈനയേയും പാകിസ്ഥാനേയും വെല്ലുവിളിച്ച് ഇസ്രയേല്‍

ന്യൂഡല്‍ഹി : പ്രതിരോധിക്കാന്‍ ഇന്ത്യയ്ക്ക് ആവശ്യമുള്ളതെന്തും തങ്ങള്‍ നല്‍കും , ചൈനയേയും പാകിസ്ഥാനേയും വെല്ലുവിളിച്ച് ഇസ്രയേല്‍. ഇന്ത്യയുടെ ശത്രുരാജ്യമായ പാകിസ്ഥാന് വ്യക്തമായ സന്ദേശമാണ് ഇതിലൂടെ ഇസ്രായേല്‍ നല്‍കിയിരിക്കുന്നത്, ഒപ്പം ചൈനയ്ക്കും ഇന്ത്യയുടെ പുതിയ പങ്കാളി നല്‍കുന്നത് ശക്തമായ താക്കീതാണ്. ഈ മാസം പതിനേഴിനാണ് ഇന്ത്യയിലെ ഇസ്രായേല്‍ അംബാസിഡറായ റോണ്‍ മാല്‍ക്ക തങ്ങളുടെ സുഹൃത്തായ ഇന്ത്യയ്ക്ക് സ്വയം പ്രതിരോധിക്കാന്‍ ആവശ്യമായതെന്തും നല്‍കാന്‍ തങ്ങള്‍ സന്നദ്ധരാണെന്ന് അറിയിച്ചത്.

Read Also : ഡിവൈഎഫ്‌ഐ പ്രവർത്തകന്റെ കൊലപാതകത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ഇന്ന്

അടുത്തിടെ അറബ് രാജ്യങ്ങളുമായി ഇന്ത്യയും ഇസ്രായേലും അടുക്കുന്നതില്‍ പാകിസ്ഥാനുള്ള കണ്ണുകടി മറനീക്കി പുറത്തു വന്നിരിക്കുകയാണ്. പാകിസ്ഥാനില്‍ നിന്നുള്ള പൗരന്‍മാരുടെ തൊഴില്‍ വിസ വെട്ടിക്കുറയ്ക്കുമെന്ന യു എ ഇയുടേയും സൗദിയുടെയും നീക്കങ്ങള്‍ പാകിസ്ഥാന് തിരിച്ചടിയായിരിക്കുകയാണ്. അതേ സമയം ഇന്ത്യന്‍ തൊഴില്‍ വിസകളില്‍ വര്‍ദ്ധന അനുവദിച്ചത് പാകിസ്ഥാനില്‍ ചര്‍ച്ചയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button