Latest NewsNewsIndia

കരാർ കൃഷിയിലൂടെ വമ്പൻ ലാഭം; ഉത്തർപ്രദേശിലെ കർഷകരുടെ ജീവിതം മാറിമറിഞ്ഞത് ഇങ്ങനെ

സ്വർണത്തിന്റെ മൂല്യമുള്ള മധുരക്കിഴങ്ങ്

മികച്ച ഭാവി കെട്ടിപ്പെടുത്തി ഉത്തർപ്രദേശിലെ കർഷകർ. വിപണി വിലയേക്കാൾ 25% ഉയർന്ന നിരക്കിൽ 400 ടൺ സ്വർണ്ണ മധുരക്കിഴങ്ങ് വാങ്ങാൻ ഗുജറാത്ത് ആസ്ഥാനമായുള്ള കമ്പനി കർഷക സംഘടനയുമായി ധാരണാപത്രം ഒപ്പുവച്ചതിലൂടെ ഉത്തർപ്രദേശിലെ കർഷകരുടെ ജീവിതം മാറിമറിയുന്നു. ഉത്തർപ്രദേശിലെ മഹാരാജ് ഗഞ്ച് ജില്ലയിലെ കർഷകരുടെ ജീവിതമാണ് മാറാൻ പോകുന്നത്. വന്താംഗിയ കമ്മ്യൂണിറ്റിയിൽ ഉൾപ്പെട്ട 300 മഹാരാജ് ഗഞ്ച് കർഷകരുടെ ഭാവിയാണ് ഇതിലൂടെ സുരക്ഷിതമാവുക.

Also Read: 2020ലെ ആദ്യ മാസങ്ങളില്‍ രണ്ടര ലക്ഷത്തിലേറെ പ്രവാസികള്‍ ഒമാന്‍ വിട്ടതായി റിപ്പോര്‍ട്ട്

അഹമ്മദാബാദിലെ ‘ട്യൂബർ ഫുഡ്സ് പ്രൈവറ്റ് ലിമിറ്റഡ്’ എന്ന കമ്പനിയും മഹാരാജ് ഗഞ്ച് വന്താംഗിയയുടെ എഫ്പിഒ ആയ ‘മഹാരാജ്ഗഞ്ച് വെജിറ്റബിൾ പ്രൊഡ്യൂസിംഗ് കമ്പനി’യും തമ്മിൽ ഇതുസംബന്ധിച്ച് ധാരണാപത്രത്തിൽ ഒപ്പുവെച്ചു. കരാറിൽ പറഞ്ഞത് പ്രകാരം കർഷക സംഘടനയായ എഫ്‌പി‌ഒയിൽ നിന്ന് ഗുജറാത്ത് കമ്പനി കിലോയ്ക്ക് 25 രൂപയ്ക്ക് അവരുടെ ഉൽപ്പന്നങ്ങൾ വാങ്ങും. 2022 ഫെബ്രുവരിയിൽ ആദ്യഘട്ട നടപടിയെന്നോണം 200 ടൺ സ്വർണ്ണ മധുരക്കിഴങ്ങ് വിതരണം ചെയ്യും. 4 മാസങ്ങൾക്ക് ശേഷം രണ്ടാമത്തെ ഘട്ടമായ 200 ടൺ മധുരക്കിഴങ്ങ് ജൂണിൽ വിതരണം ചെയ്യുന്നതായിരിക്കും.

‘ഉല്പന്നങ്ങൾ വിൽക്കുന്നതിനാണ് കരാർ, ഇവിടെ വിൽക്കപ്പെടുന്നത് കർഷകരുടെ ഉൽപ്പന്നമാണ്. അവരുടെ ഭൂമിയല്ല. ഞങ്ങളെ പോലുള്ള ചെറുകിട കർഷകർക്ക് ഏറെ ഗുണം ചെയ്യുന്നതും അനുഗ്രഹീതവുമാണ് ഇത്തരം കരാർ’ എന്ന് മഹാരാജ്ഗഞ്ചിലെ പച്ചക്കറി പ്രൊഡക്ഷൻ കമ്പനി ഡയറക്ടർ രാം ഗുലാബ് പറയുന്നു.

‘മധുരക്കിഴങ്ങിന്റെ നിലവിലെ വിപണി നിരക്ക് കിലോയ്ക്ക് 15- -20 രൂപയാണ്. എന്നിരുന്നാലും, കമ്പനി ഞങ്ങളിൽ നിന്ന് ഒരു കിലോ 25 രൂപയ്ക്ക് ആണ് വാങ്ങുന്നത്. ഇത് അവിശ്വസനീയമാണ്. ഗതാഗതച്ചെലവും കമ്പനി തന്നെയാണ് വഹിക്കുക, ”അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button