ഡൊഡോമ: വെള്ളത്തിലിറങ്ങി പ്രണയാഭ്യർത്ഥന നടത്തിയ യുവാവിന് ദാരുണാന്ത്യം. സ്റ്റീവന്‍ വെബര്‍ എന്ന യുവാവാണ് കൂട്ടുകാരി കെനീഷ്യാ ആന്റോണ്യോയോട് പ്രണയാഭ്യർത്ഥന നടത്തുന്നതിനിടെ ടാന്‍സാനിയയിലെ പെന്പാ ദ്വീപിലെ മന്ത റിസോര്‍ട്ടില്‍ മുങ്ങിമരിച്ചത്. അവധിക്കാലം ആഘോഷിക്കാനെത്തിയതായിരുന്നു ഇരുവരും. സമുദ്രത്തോട് അതിരിടുന്ന തടികൊണ്ടു നിര്‍മിച്ച മുറിയിലായിരുന്നു ഇവർ താമസിച്ചിരുന്നത്.
വ്യാഴാഴ്ച മുറിക്കു പുറത്തു വെള്ളത്തിലേക്കു നീന്തിയിറങ്ങിയ വെബര്‍ പേപ്പറില്‍ എഴുതിയ കുറിപ്പിലൂടെ തന്റെ പ്രണയം അറിയിച്ചു. മുറിയിലിരുന്ന് കെനീഷ്യാ ഇത് കാണുകയും ചെയ്തു. തനിക്ക് അധികനേരം ശ്വാസം പിടിക്കാന്‍ കഴിയില്ല എന്ന് ഈ കുറിപ്പില്‍ വെബര്‍ എഴുതിയിരുന്നു. തുടർന്ന് വെബര്‍ മുങ്ങിപ്പോകുകയായിരുന്നു. വെള്ളത്തിനടിയല്‍ വെബറിന് അപകടം പറ്റിയെന്നും എത്തുമ്പോഴേക്കും ഒന്നും ചെയ്യാന്‍ കഴിയാത്ത സ്ഥിതിയായിരുന്നെന്നും റിസോര്‍ട്ട് അധികൃതര്‍ ശനിയാഴ്ച പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
Post Your Comments