KeralaLatest NewsNewsCrime

മകളുടെ ശരീരത്തിൽ‌ തിളച്ച ചായ ഒഴിച്ചു; പിതാവിനെതിരെ പൊലീസ് കേസെടുത്തു

ഇടുക്കി : പതിനൊന്ന് വയസുകാരി മകളുടെ ശരീരത്തിൽ ചായ കോരി ഒഴിച്ച് പൊള്ളലേൽപ്പിച്ച പിതാവിനെതിരെ പൊലീസ് കേസെടുത്തു. ഇടുക്കി കൊന്നത്തടി സ്വദേശി റോയിക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കുടുംബ വഴക്കിനിടെയാണ് റോയി മകളുടെ ശരീരത്തിലേക്ക് തിളച്ച ചായ ഒഴിച്ചത്. പെൺകുട്ടിയുടെ ഇടത് ചെവിയിലും തോളിലും കൈമുട്ടിലുമാണ് പൊള്ളലേറ്റത്.

കൊന്നത്തടി പാറത്തോട്ടിലായിരുന്നു സംഭവം നടന്നത് . ക്രിസ്മസ് തലേന്ന് രാത്രി കുടുംബ വഴക്കിനിടെ മേശപ്പുറത്ത് പാത്രത്തിലിരുന്ന തിളച്ച ചായ പിതാവ് റോയ് പെൺകുട്ടിയുടെ ശരീരത്തിലേക്ക് ഒഴിക്കുകയായിരുന്നു. പെൺകുട്ടിയുടെ ഇടത് ചെവിയിലും തോളിലും കൈമുട്ടിലും പൊള്ളലേറ്റും.

എന്നാൽ സംഭവം മറച്ചുവച്ച് അബദ്ധത്തിൽ ചായ പെൺകുട്ടിയുടെ ശരീരത്തിലേക്ക് വീണെന്ന് പറഞ്ഞാണ് ആദ്യം കുടുംബം ആശുപത്രിയിൽ ചികിത്സ തേടിയത്.എന്നാൽ ബന്ധുക്കളും നാട്ടുകാരും വിവരം അറിയിച്ചതോടെ അംഗൻവാടി പ്രവ‍ർത്തക കുട്ടിയിൽ നിന്ന് വിവരം ശേഖരിച്ചു. തുടർന്ന് ചൈൽഡ്‍ലൈൻ പ്രവർത്തകരെ വിവരം അറിയിച്ചു. ചൈൽഡ് ലൈനിൽ നിന്നുള്ള നിർദ്ദശപ്രകാരം വീട്ടിലെത്തിയ പൊലീസ് പെൺകുട്ടിയിൽ നിന്ന് മൊഴിയെടുത്ത ശേഷം കേസെടുക്കുകയായിരുന്നു. പിതാവ് റോയ് ഒളിവിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button