ന്യൂഡൽഹി : വിഗ്രഹാരാധന നടത്തുന്നവരെ ഒരു കാരണവശാലും വിവാഹം കഴിക്കരുതെന്ന് വിവാദ മതപ്രഭാഷകൻ സക്കീർ നായിക്ക് . ഹിന്ദു മതത്തിൽ നിന്ന് ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്ത യുവതിയോടായിരുന്നു സക്കീർ നായിക്കിന്റെ ഈ ഉപദേശം .ഈ മാസം ആദ്യം പുറത്തുവിട്ട വീഡിയോയിലാണ് പ്രകോപനപരമായ പരാമർശങ്ങൾ ഉള്ളത് . മൂന്ന് വർഷം മുമ്പ് ഹിന്ദുമതത്തിൽ നിന്ന് ഇസ്ലാം മതം സ്വീകരിച്ചുവെന്നും എന്നാൽ ഈ സമൂഹത്തിൽ നിന്ന് തനിക്ക് ഒരു മുസ്ലീം പുരുഷനെ വിവാഹം കഴിക്കുന്നത് ബുദ്ധിമുട്ടാണെന്നും പറഞ്ഞ പെൺകുട്ടിയോടാണ് മുസ്ലീം ഇതര പുരുഷന്മാരെ വിവാഹം ചെയ്താൽ നരകത്തിൽ പോകുമെന്ന് സക്കീർ നായിക്ക് പറയുന്നത്.
Read Also : അഭിമന്യു സ്റ്റഡി സെന്ററിന്റെ ഉദ്ഘാടനം നാളെ മുഖ്യമന്ത്രി നിർവഹിക്കും
പെൺകുട്ടി ഒരു മുസ്ലീം പുരുഷനെ തന്നെ വിവാഹം കഴിക്കണമെന്ന് സക്കീർ നായിക് പറയുന്നു . ‘ വിശ്വാസിയായ സ്ത്രീ, അവൾ ഒരു അടിമയായാലും, അവിശ്വാസിയായ സ്ത്രീയെക്കാൾ മികച്ചവളാണ്, വളരെ ശ്രേഷ്ഠയാണ് അതുപോലെ തന്നെ അവിശ്വാസിയായ ഒരാളെ വിവാഹം കഴിക്കരുത്, മുഷ്‌റിക്കിനെ വിവാഹം കഴിക്കരുത്, വിഗ്രഹാരാധകനെ വിവാഹം കഴിക്കരുത്. വിശ്വാസിയായ മനുഷ്യൻ, അവൻ ഒരു ദാസനോ, വൃത്തികെട്ടവനോ ആകാം, പക്ഷേ വിഗ്രഹാരാധകനേക്കാളും, അവിശ്വാസിയായ മനുഷ്യനേക്കാളും അവൻ ശ്രേഷ്ഠനാണ് ‘മുസ്ലീങ്ങൾ മാത്രമാണ് ജന്നയ്ക്ക് (പറുദീസ) യോഗ്യതയുള്ളതെന്നും ഇസ്‌ലാം പിന്തുടരാത്തവർ നരകത്തിൽ പോകുമെന്നും സക്കീർ നായിക്ക് പറഞ്ഞു. മൂന്ന് വർഷം മുമ്പ് ഇസ്‌ലാം സ്വീകരിച്ച , നിങ്ങൾ സ്വന്തം ഭർത്താവ് നരകത്തിൽ പോകാൻ ആഗ്രഹിക്കുന്നത് എന്തുകൊണ്ടാണെന്നും, സക്കീർ നായിക് ചോദിക്കുന്നു.
Post Your Comments