എറണാകുളം കലൂരിലെ നിര്‍മാണം പൂര്‍ത്തിയായ അഭിമന്യു സ്റ്റഡി സെന്റർ നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.പഠനത്തിനും തൊഴില്‍പരിശീലനത്തിനുമുള്ള കേന്ദ്രമായ സ്മാരക മന്ദിരത്തില്‍ വിപുലമായ ലൈബ്രറി, സര്‍ക്കാര്‍ ഏജന്‍സികളുടെ സഹായത്തോടെ വിദ്യാര്‍ഥികള്‍ക്ക് ആധുനിക കോഴ്‌സുകളില്‍ ഹ്രസ്വകാല പരിശീലനങ്ങള്‍, മത്സര പരീക്ഷകള്‍ക്കു സഹായകമായ പരിശീലനം, മത്സര പരീക്ഷകള്‍ക്കും തൊഴില്‍പരിശീലനത്തിനുമെത്തുന്ന പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് താമസിച്ചു പഠിക്കുന്നതിനുള്ള സൗകര്യം എന്നിവയാണ് ഒരുക്കിയിരിക്കുന്നത്.
Read Also : ആരോഗ്യമന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു
സി.പി.ഐ.എം എറണാകുളം ജില്ലാ കമ്മിറ്റി പൊതുജനങ്ങളില്‍നിന്നു സമാഹരിച്ച രണ്ടേമുക്കാല്‍ കോടി രൂപ ഉപയോഗിച്ചാണ് ആറര സെന്റ് സ്ഥലത്ത് അഭിമന്യൂ സ്മാരകമന്ദിരം നിര്‍മിച്ചത്.എസ്.എഫ്.ഐ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം 31നു വൈകിട്ട് 3നു പുത്തരിക്കണ്ടം നായനാര്‍ പാര്‍ക്കില്‍ മുഖ്യമന്ത്രി നിര്‍വഹിക്കും.
Post Your Comments