ന്യൂഡല്‍ഹി: ഭിന്നശേഷി മേഖലയിലുള്ള പഠനത്തിനും ഗവേഷണത്തിനുമായി സര്‍വ്വകലാശാല ആരംഭിക്കാന്‍ തീരുമാനിച്ച് കേന്ദ്ര സര്‍ക്കാര്‍. അസമിലെ കാരംപൂര്‍ ജില്ലയിലാണ് സര്‍വകലാശാല ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. ഇതോടെ ഭിന്നശേഷി പഠനങ്ങള്‍ക്കായി രാജ്യത്ത് ആരംഭിക്കുന്ന ആദ്യത്തെ സര്‍വകലാശാലയാകും ഇത്. കേന്ദ്രസര്‍ക്കാര്‍ ഭിന്നശേഷിയുള്ളവരുടെ ശാക്തീകരണത്തിനായി ബില്ല് തയ്യാറാക്കിയിട്ടുണ്ട്.
ഇതുമായി ബന്ധപ്പെട്ട് യൂണിവേഴ്‌സിറ്റി ഓഫ് ഡിസെബിലിറ്റി സ്റ്റഡീസ് ആന്റ് റിഹാബിലിറ്റേഷന്‍ സയന്‍സ് ബില്‍ 2021 എന്ന കരട് ബില്ലില്‍ നിര്‍ദേശങ്ങള്‍ ക്ഷണിക്കുന്നുണ്ട്. ജനുവരി 3 വരെയായിരിക്കും നിര്‍ദേശങ്ങള്‍ ക്ഷണിക്കുക.ഭിന്നശേഷിയുമായി ബന്ധപ്പെട്ട് സര്‍വ്വകലാശാലയില്‍ കൂടുതല്‍ ഗവേഷണങ്ങള്‍ നടത്താന്‍ സാധിക്കും. ബിരുദ കോഴ്‌സുകള്‍ മുതലുള്ള പഠനത്തിനും ഗവേഷണത്തിനുമായി വിദ്യാര്‍ത്ഥികള്‍ക്ക് സര്‍വ്വകലാശാലയില്‍ അവസരം നല്‍കും.
നിലവില്‍ എട്ട് വിഭാഗങ്ങള്‍ ആരംഭിക്കാനാണ് തീരുമാനം. ഡിസബിലിറ്റി സ്റ്റഡീസ്, റീഹാബിലിറ്റേഷന്‍ സയന്‍സസ്, ഓഡിയോളജി ആന്‍ഡ് സ്പീച്ച് ലാംഗ്വേജ് പഥോളജി, സ്‌പെഷല്‍ എജ്യുക്കേഷന്‍, സൈക്കോളജി, നഴ്‌സിങ്, ഓര്‍ത്തോട്ടിക്‌സ് ആന്‍ഡ് പ്രോസ്‌തെറ്റിക്‌സ് ആന്‍ഡ് അസിസ്റ്റീവ് ടെക്‌നോളജി, ഇന്‍ക്ലൂസിവ് ആന്‍ഡ് യൂണിവേഴ്‌സല്‍ ഡിസൈന്‍ എന്നിങ്ങനെ എട്ട് വിഭാഗങ്ങള്‍ ഒരുക്കാനാണ് തീരുമാനം.
Post Your Comments