Latest NewsKeralaNews

വീട്ടുകാരുടെ എതിർപ്പോ ബൈക്ക് അപകടമോ തടസമായില്ല; കാറിലിരുന്ന് രൂപേഷ് അശ്വതിയെ താലികെട്ടി

വീട്ടുകാരുടെ എതിര്‍പ്പും അപകടവും അതിജീവിച്ചു അവര്‍ ഒന്നായി

വിവാഹത്തിനൊരുങ്ങിയ നവവരന് ബൈക്കപകടത്തിൽ പരിക്ക്. ഇതേത്തുടർന്ന് കാറിലിരുന്ന് വധുവിനെ സ്വന്തമാക്കി യുവാവ്. ക​ട്ട​പ്പ​ന പാ​റ​ക്ക​ട​വ് സ്വദേശിയായ രൂപേഷും അശ്വതിയുമാണ് ഇന്ന് വിവാഹിതരാകാൻ തീരുമാനിച്ചത്. എന്നാൽ, അപ്രതീക്ഷിതമായി വിധി ബൈക്ക് അപകടത്തിന്റെ രൂപത്തിൽ എത്തിയെങ്കിലും വിവാഹം മുടങ്ങിയില്ല.

വ​ലി​യ​പാ​റ കാ​വ്യ​ഭ​വ​ന്‍ രൂ​പേ​ഷാ​ണ് തന്റെ പ്രണയിനിയെ കാറിലിരുന്ന് താലി ചാര്‍ത്തിയത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ വി​വാ​ഹ ആ​വ​ശ്യ​ത്തി​ന് ആവശ്യമുള്ള പൂവ് ​വാ​ങ്ങാ​നു​ള്ള യാ​ത്രാ​മ​ധ്യേ ക​ട്ട​പ്പ​ന സെ​ന്‍​ട്ര​ല്‍ ജ​ങ്​​ഷ​നി​ല്‍ രൂ​പേ​ഷ് സ​ഞ്ച​രി​ച്ച ബൈ​ക്ക് കാ​റു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. കാലിന് ഗുരുതര പരിക്കേറ്റ രൂപേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

Also Read: ഒടുവില്‍ ഗവര്‍ണർ അനുമതി നൽകി; ആശ്വാസത്തിൽ പിണറായി സർക്കാർ

ശേഷം ഇന്ന് രാവിലെ കാ​റി​ല്‍ വി​വാ​ഹ ച​ട​ങ്ങി​നെ​ത്തി​യെ​ങ്കി​ലും ക്ഷേ​ത്ര​ത്തി​ലേ​ക്ക് കാ​ര്‍ ക​ട​ക്കാ​തെ​വ​ന്ന​തോ​ടെ സ​മീ​പ​ത്തെ വീ​ട് വി​വാ​ഹ​വേ​ദി​യാ​ക്കി കാ​റി​ലി​രു​ന്ന് രൂപേഷ്​ മി​ന്ന്​ ചാ​ര്‍​ത്തു​ക​യാ​യി​രു​ന്നു. രൂപേഷും അശ്വതിയും ഒരുമിച്ച് കളിച്ച് വളർന്നവരാണ്. അശ്വതിയുടെ വീ​ട്ടു​കാ​ര്‍ ഇരുവരുടെയും ബന്ധം എ​തി​ര്‍​ത്ത​തോ​ടെയാണ് ക്ഷേ​ത്ര​ത്തി​ല്‍ ​വി​വാ​ഹം ക​ഴി​ക്കാ​ന്‍ തീ​രു​മാ​നി​ച്ചത്. രൂ​പേ​ഷിന്റെ കു​ടും​ബ​ത്തിന്റെ അ​നു​മ​തി​യോ​ടെ​യാ​ണ് ഞാ​യ​റാ​ഴ്​​ച വി​വാ​ഹം നി​ശ്ച​യി​ച്ച​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button