Latest NewsIndia

സമാജ്‌വാദി ഭരണകാലത്ത് തുടങ്ങിയ വാഹനങ്ങളിലെ ജാതിപ്പേര് സ്റ്റിക്കർ നിർത്തലാക്കി യോഗിയുടെ ഉത്തരവ്

രാഷ്ട്രീയമായും സാമൂഹികമായും മേൽത്തട്ടിലുള്ള യാദവ്,ജാട്ടവ്, ജാട്, ഗുര്‍ജാര്‍, ബ്രാഹ്മണ, പണ്ഡിറ്റ്, ക്ഷത്രിയ, ലോധി, മൗര്യ തുടങ്ങിയ ജാതിയിൽപ്പെട്ടവരാണ് എസ്‍യുവികള്‍ ഉള്‍പ്പെടെയുള് വാഹനങ്ങളിലും ബൈക്കുകളിലും മറ്റു വാഹനങ്ങളിലും ജാതിപ്പേര് പ്രദര്‍ശിപ്പിക്കുന്നത്.

ലഖ്നൗ: ജാതിപ്പേര് വ്യക്തമാക്കുന്ന സ്റ്റിക്കറുകള്‍ വാഹനങ്ങളിൽ പതിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയ്ക്ക് ഒരുങ്ങി ഉത്തര്‍ പ്രദേശിലെ യോഗിസര്‍ക്കാര്‍. സമാജ് വാദി പാർട്ടിയുടെ ഭരണകാലത്ത് ആരംഭിച്ച ആഡംബര കാറുകളിൽ ഉള്‍പ്പെടെ ഉയര്‍ന്ന ജാതിയിൽ പെട്ടവര്‍ ജാതിയും ഉപജാതിയും അടക്കം എഴുതി വെയ്ക്കുന്ന രീതി അവസാനിപ്പിക്കാനാണ് ഉത്തര്‍ പ്രദേശ് സര്‍ക്കാരിൻ്റെ നീക്കം.

“അത്തരം സ്റ്റിക്കറുകള്‍ വാഹനങ്ങളിൽ ഒട്ടിക്കരുത്. കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ വാഹനം പിടിച്ചെടുക്കും. സംസ്ഥാനത്തെ 20ൽ ഒരു വാഹനത്തിൽ ഇത്തരം സ്റ്റിക്കറുകള്‍ ഉണ്ടെന്നാണ് എൻഫോഴ്സ്മെന്‍റ് സംഘങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. അത്തരം വാഹനങ്ങള്‍ പിടിച്ചെടുക്കാനാണ് ഞങ്ങള്‍ക്ക് ലഭിച്ചിരിക്കുന്ന നിര്‍ദേശം.” ഗതാഗതവകുപ്പിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

ജാതിവ്യവസ്ഥയ്ക്ക് നിര്‍ണായക സ്വാധീനമുള്ള ഉത്തർപ്രദേശിൽ
രാഷ്ട്രീയമായും സാമൂഹികമായും മേൽത്തട്ടിലുള്ള യാദവ്,ജാട്ടവ്, ജാട്, ഗുര്‍ജാര്‍, ബ്രാഹ്മണ, പണ്ഡിറ്റ്, ക്ഷത്രിയ, ലോധി, മൗര്യ തുടങ്ങിയ ജാതിയിൽപ്പെട്ടവരാണ് എസ്‍യുവികള്‍ ഉള്‍പ്പെടെയുള് വാഹനങ്ങളിലും ബൈക്കുകളിലും മറ്റു വാഹനങ്ങളിലും ജാതിപ്പേര് പ്രദര്‍ശിപ്പിക്കുന്നത്. എന്നാൽ വണ്ടികളുടെ ജാതി അവസാനിപ്പിക്കാനാണ് ഉത്തര്‍ പ്രദേശ് ഗതാഗത വകുപ്പ് പദ്ധതിയിടുന്നതെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്ര സ്വദേശിയായ ഹര്‍ഷൽ പ്രഭു എന്ന അധ്യാപകൻ പ്രധാനമന്ത്രിയുടെ ഓഫീസിന് അയച്ച കത്തിനു പിന്നാലെയാണ് യുപി സര്‍ക്കാരിൻ്റെ നടപടി.

രാജ്യത്തെ സാമൂഹിക ഐക്യത്തിന് ഇത്തരം നടപടികള്‍ വിഘാതമാകുന്നുണ്ടെന്നായിരുന്നു അദ്ദേഹം കത്തിൽ വ്യക്തമാക്കിയത്. തുടര്‍ന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് യുപി പോലീസിന് വിവരം കൈമാറുകയും സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം തുടങ്ങുകയുമായിരുന്നു. ജാതി സ്റ്റിക്കറുകള്‍ പതിച്ച വാഹനങ്ങള്‍ പിടിച്ചെടുക്കണമെന്നാണ് ആര്‍ടിഓമാര്‍ക്ക് അഡീഷണൽ ട്രാൻസ്പോര്‍ട്ട് കമ്മീഷണര്‍ മുകേഷ് ചന്ദ്ര നല്‍കിയിരിക്കുന്ന നിര്‍ദേശം.

read also: പിഎംസി ബാങ്ക് അഴിമതി: ശിവസേന നേതാവ് സഞ്ജയ് റൗത്തിന്റെ ഭാര്യക്ക് ഇഡിയുടെ നോട്ടീസ്

മുലായം സിങ് യാദവ് സര്‍ക്കാരിൻ്റെ സമാജ് വാദി പാർട്ടിയുടെ ഭരണകാലത്താണ് യാദവ് എന്ന ജാതിപ്പേര് വാഹനങ്ങളിൽ എഴുതിവെക്കുന്നത് ട്രെൻഡായതെന്ന് റിപ്പോര്‍ട്ടിൽ പറയുന്നു. തുടര്‍ന്ന് മായാവതിയുടെ ബഹുജൻ സമാജ് പാർട്ടി ഭരണത്തിലെത്തിയപ്പോൾ ജാതവ് എന്ന ജാതിപ്പേരും ഇതുപോലെ വയ്ക്കാൻ തുടങ്ങി. ഇതിനു പിന്നാലെയായിരുന്നു മറ്റു ജാതികളും വാഹനങ്ങളിൽ സ്റ്റിക്കറുകളായി പ്രത്യക്ഷപ്പെടാൻ തുടങ്ങിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button