Latest NewsKeralaNewsCrime

മദ്യലഹരിയില്‍ മകന്‍ വൃദ്ധ മാതാവിനെ തല്ലിക്കൊന്നു

ആദ്യഘട്ടത്തില്‍ സ്വാഭാവിക മരണമെന്ന രീതിയിലാണ് പൊലീസ് നീങ്ങിയത്

തിരുവനന്തരപുരം : മദ്യലഹരിയില്‍ മകന്‍ വൃദ്ധ മാതാവിനെ തല്ലിക്കൊന്നു. സംഭവത്തില്‍ തിരുവനന്തപുരം അരുവിക്കര കാച്ചാണി സ്വദേശി ഷിബുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ 24-ന് രാത്രിയായിരുന്നു സംഭവം. ഷിബു മദ്യലഹരിയില്‍ മാതാവ് നന്ദിനിയെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് അമ്മയെ താനാണ് കൊലപ്പെടുത്തിയതെന്ന് ഷിബു പറഞ്ഞത്.

ആദ്യഘട്ടത്തില്‍ സ്വാഭാവിക മരണമെന്ന രീതിയിലാണ് പൊലീസ് നീങ്ങിയത്. ഷിബു നല്‍കിയ മൊഴിയും അത്തരത്തിലായിരുന്നു. എന്നാല്‍ അയല്‍വാസികള്‍ സംശയം പ്രകടിപ്പിച്ചതോടെ പൊലീസ് ഷിബുവിനെ ചോദ്യം ചെയ്തു. തുടര്‍ന്ന് ഷിബു കുറ്റം സമ്മതിക്കുകയായിരുന്നു. മദ്യപിച്ചെത്തിയതിന് പിന്നാലെ അമ്മയുമായി വഴക്കിട്ടെന്നും പിന്നീട് തല്ലിക്കൊല്ലുകയായിരുന്നെന്നും പ്രതി പൊലീസിനോട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button