ന്യൂഡല്‍ഹി : ബിജെപി പ്രവര്‍ത്തകരെ അപമാനിക്കാന്‍ തുനിഞ്ഞാല്‍ റായ്ബറേലി സീറ്റ് കോണ്‍ഗ്രസിന് മറക്കേണ്ടിവരും, രാഹുല്‍ ഗാന്ധിയ്ക്ക് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മുന്നറിയിപ്പ് . തന്റെ പാര്‍ലമെന്റ് മണ്ഡലമായ ഉത്തര്‍ പ്രദേശിലെ അമേത്തിയില്‍ സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കുകയായിരുന്നു സ്മൃതി ഇറാനി. കര്‍ഷക സമരവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രംഗത്ത് വന്ന അമേത്തി മുന്‍ എംപി കൂടിയായ രാഹുല്‍ ഗാന്ധിയേയും സ്മൃതി ഇറാനി കടന്നാക്രമിച്ചു. രാജ്യത്ത് ആശയക്കുഴപ്പം സൃഷ്ടിക്കുന്നിന് വേണ്ടി രാഹുല്‍ ഗാന്ധി നുണകള്‍ പ്രചരിപ്പിക്കുകയാണ് എന്ന് സ്മൃതി ഇറാനി ആരോപിച്ചു. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയെ തോല്‍പ്പിച്ചാണ് അമേത്തിയില്‍ നിന്ന് സ്മൃതി ഇറാനി ജയിച്ച് കയറിയത്.
Read Also : പിണറായി വിജയൻ മുട്ടുമടക്കിയിടത്ത് ജയിക്കാന്‍ നരേന്ദ്ര മോദി; ക്രൈസ്തവ സഭാതര്‍ക്കത്തിന് ചർച്ച നാളെ മുതൽ
രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിക്കെതിരെ മോശം വാക്കുകള്‍ ഉപയോഗിച്ചുവെന്നും സ്മൃതി ഇറാനി ആരോപിച്ചു. രാഹുല്‍ ഗാന്ധിയും ഗാന്ധി കുടുംബവും തങ്ങള്‍ക്ക് തടസ്സങ്ങളേതും ഇല്ലാതെ രാഷ്ട്രീയം കളിക്കുന്നതിന് വേണ്ടി പാവപ്പെട്ട കര്‍ഷകരെ പട്ടിണിയിലേക്ക് തള്ളി വിടുകയാണ് ചെയ്യുന്നതെന്ന് സ്മൃതി ഇറാനി കുറ്റപ്പെടുത്തി. അമേത്തി ഇതിനകം തന്നെ രാഹുല്‍ ഗാന്ധിയോട് ഗുഡ് ബൈ പറഞ്ഞു കഴിഞ്ഞു. 2024ലെ തിരഞ്ഞെടുപ്പോടെ സോണിയാ ഗാന്ധിയുടെ മണ്ഡലമായ റായ് ബറേലിയും കോണ്‍ഗ്രസിനോട് ഗുഡ് ബൈ പറയുമെന്നും സ്മൃതി ഇറാനി പറഞ്ഞു.
അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍ റായ്ബറേലി കൂടി ബിജെപി കോണ്‍ഗ്രസില്‍ നിന്ന് പിടിച്ചെടുക്കുമെന്നാണ് സ്മൃതി ഇറാനി അവകാശപ്പെടുന്നത്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍ പ്രദേശില്‍ കോണ്‍ഗ്രസിന് ലഭിച്ച ഏക സീറ്റാണ് സോണിയാ ഗാന്ധി മത്സരിച്ച റായ് ബറേലി.
Post Your Comments