കോഴിക്കോട് : മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സർക്കാർ ഭരണത്തിൽ താൻ സംതൃപ്തനാണെന്ന് സമസ്ത മുശാവറ അംഗം ഉമര്‍ ഫൈസി മുക്കം.
മുഖ്യമന്ത്രി പിണറായി വിജയൻ സമസ്തയോട് ഇടപെടുന്നത് മാന്യമായാണ്. ഞങ്ങളുടെ ആവശ്യങ്ങളോട് അനുഭാവപൂർവ്വമാണ് ഇടപെടുന്നത്. എല്ലാ കാര്യങ്ങളും ചെയ്തു തന്നുവെന്നല്ല പറയുന്നത്, എന്നാൽ പല നല്ലകാര്യങ്ങളും ചെയ്തത് കണക്കാക്കണം. എൽഡിഎഫ് സർക്കാർ മുസ്ലിം വിരുദ്ധ സർക്കാരാണെന്ന് സമസ്തയ്ക്ക് അഭിപ്രായമില്ലെന്നും അദ്ദേഹം പറഞ്ഞു. വെൽഫെയർ പാർട്ടിയുമായി യുഡിഎഫ് സഖ്യം ചേർന്നത് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും തുടരുകയാണെങ്കിൽ അതിനെ ശക്തമായി തന്നെ എതിർക്കുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിനു പോയ കുഞ്ഞാലിക്കുട്ടി ആ പണി ചെയ്യുന്നതാണ് നല്ലതെന്നും അദ്ദേഹം ഒരു മലയാള സ്വകാര്യ വാർത്താ ചാനലിന്റെ ചർച്ചാ പരിപാടിയിൽ പറഞ്ഞു. അത് പാതിവഴിയിൽ ഉപേക്ഷിച്ച് തിരികെ വരുന്നത് ശരിയല്ല, കുഞ്ഞാലിക്കുട്ടി തന്റെ ദൗത്യം പാതിവഴിയില്‍ ഉപേക്ഷിച്ച് കേരള രാഷ്ട്രീയത്തിലേക്ക് മടങ്ങാൻ തീരുമാനിച്ചത് നല്ല കാര്യമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Post Your Comments