Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest NewsNews

പണമാണ് അരുണിന് വേണ്ടതെന്ന് ശാഖ തിരിച്ചറിയാൻ വൈകി; കൊലപാതകം ക്രൂരമായി, അരുണിന്റെ പൈശാചിക മുഖം

ഭാര്യയ്ക്ക് പ്രായം കൂടുതലായതിനാൽ ചിത്രം കണ്ട് കൂട്ടുകാർ കളിയാക്കുമെന്നായിരുന്നു അരുൺ പറഞ്ഞിരുന്നത്

തിരുവനന്തപുരം കാരക്കോണത്ത് അൻപൊത്തിയൊന്ന് വയസുകാരിയെ കൊലപ്പെടുത്തിയത് ഇരുപത്തെട്ടുവയസുകാരനായ ഭർത്താവ് തന്നെയെന്ന് പൊലീസ്. ശാഖയെ കൊലപ്പെടുത്തിയത് കൈകൾ കൊണ്ട് മുഖം അമർത്തിയാണെന്ന് പൊലീസ്. മുഖമമർത്തി ശ്വാസം മുട്ടിച്ചാണ് അരുൺ ശാഖയെ കൊലപ്പെടുത്തിയത്.

രണ്ട് വർഷം നീണ്ട പ്രണയത്തിനൊടുവിൽ വിവാഹിതരായെങ്കിലും അരുണിന്റെ ക്രൂരമുഖം ശാഖ അറിഞ്ഞിരുന്നില്ല. അഭിപ്രായവ്യത്യാസങ്ങളും അസ്വാരസ്യങ്ങളും ഉണ്ടായിരുന്നെങ്കിലും തന്നെ കൊലപ്പെടുത്താൻ തക്ക പകയും ദേഷ്യവും അരുണിന് ഉണ്ടാകുമെന്ന് ശാഖ തിരിച്ചറിഞ്ഞില്ലെന്ന് ഇവരോട് അടുത്ത വൃത്തങ്ങൾ പറയുന്നു.

Also Read: തൊഴിലാളിയുടെ മലദ്വാരത്തിലൂടെ പമ്പ് ഉപയോഗിച്ച് കാറ്റടിച്ച് തൊഴിലുടമ; 40കാരന് ദാരുണാന്ത്യം

അരുൺ മദ്യവും മറ്റ് ലഹരി വസ്തുക്കളും ഉപയോഗിക്കാറുണ്ടായിരുന്നുവെന്നും ശാഖ വെളിപ്പെടുത്തിയിരുന്നതായി സുഹൃത്ത് പറയുന്നു. ശാഖയ്ക്ക് പത്തേക്കറോളം ഭൂമിയും ആഢംബര വീടും ഉണ്ട്. വിവാഹത്തിന് മുൻപ് 5 ലക്ഷത്തോളം രൂപയും കാറും അരുണിന് ശാഖ നൽകിയിരുന്നു. ഇതോടൊപ്പം റബർ മരം ലീസിന് കൊടുത്തപ്പോൾ ലഭിച്ച 20 ലക്ഷം രൂപയിൽ 10 ലക്ഷത്തോളം രൂപയും അരുൺ വാങ്ങിച്ചെടുത്തിരുന്നു. സ്ത്രീധനമായി 100 പവനും 50 ലക്ഷം രൂപയുമായിരുന്നു ഇയാൾ ആവശ്യപ്പെട്ടിരുന്നത്.

വിവാഹ ചിത്രം സാമൂഹ്യ മാദ്ധ്യമങ്ങളിൽ പങ്കുവെച്ചതിനെ ചൊല്ലി ശാഖയും അരുണും പതിവായി വഴക്കിടുമായിരുന്നു. ഭാര്യയ്ക്ക് പ്രായം കൂടുതലായതിനാൽ ചിത്രം കണ്ട് കൂട്ടുകാർ കളിയാക്കുമെന്നായിരുന്നു അരുൺ പറഞ്ഞിരുന്നത്. പ്രശ്നങ്ങൾ ആരംഭിച്ചപ്പോൾ അരുൺ വിവാഹമോചനത്തിനും ശ്രമിച്ചിരുന്നു. താൻ വഞ്ചിതയാകുകയാണെന്ന് തിരിച്ചറിഞ്ഞ ശാഖ അതിനു സമ്മതിച്ചില്ല. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് കരുതുന്നു.

Also Read: സിപിഐ നേതാവിന്റെ വീടിനും വാഹനങ്ങൾക്കും നേരെ ആക്രമണം; രണ്ട് ബിജെപി പ്രവർത്തകർ പിടിയിൽ

ശാഖയുടെ സ്വത്ത് തട്ടിയെടുക്കാനായി അരുൺ ആസൂത്രിതമായി നടത്തിയ കൊലപാതകമാണിതെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. ശനിയാഴ്ച രാവിലെയാണ് ശാഖയെ കാരക്കോണം ത്രേസ്യാപുരത്തെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. വീട്ടിലെ വൈദ്യുതാലങ്കാരത്തിൽ നിന്ന് ഷോക്കേറ്റെന്നായിരുന്നു അരുണിന്റെ മൊഴി. എന്നാൽ സമീപവാസികളും മറ്റുള്ളവരും മരണത്തിൽ സംശയമുന്നയിച്ചതോടെ പോലീസ് അരുണിനെ കസ്റ്റഡിയിലെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button