പത്തനംതിട്ട : ആര്യയ്ക്ക് പിന്നാലെ 21-ാം വയസില്‍ രേഷ്മയും പഞ്ചായത്തിന്റെ ഭരണയന്ത്രം തിരിക്കാനൊരുങ്ങുന്നു. അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റായി സിപിഎമ്മിലെ രേഷ്മ മറിയം റോയിയെയാണ് നിശ്ചയിച്ചിരിക്കുന്നത്. തദ്ദേശതിരഞ്ഞെടുപ്പിലെ ഏറ്റവും പ്രായംകുറഞ്ഞ സ്ഥാനാര്‍ഥിയായിരുന്നു രേഷ്മ മറിയം റോയ്. 11-ാം വാര്‍ഡില്‍ നിന്നാണ് രേഷ്മ മത്സരിച്ചത്. കഴിഞ്ഞ മൂന്ന് ടേമുകളില്‍ കോണ്‍ഗ്രസ് വിജയിച്ച വാര്‍ഡില്‍ രേഷ്മ അട്ടിമറി ജയമാണ് കാഴ്ചവെച്ചത്. ഇതോടെ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റായി രേഷ്മയാകും.
Read Also : വികസനം ലക്ഷ്യമിട്ടാണ് ഇടതുപക്ഷ സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കുന്നത്; മുഖ്യമന്ത്രി
അതേസമയം, തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയറാകുന്ന ആര്യയ്ക്ക് നാടിന്റെ നാനാഭാഗത്തുനിന്നും അഭിനന്ദന പ്രവാഹമാണ്
Post Your Comments