തിരുവനന്തപുരം: വിട്ടൊഴിയാത്ത വിവാദങ്ങൾക്കിടയിലും മന്ത്രി കെ ടി ജലീലിന്റെ വകുപ്പില്‍ വീണ്ടും പിന്‍വാതില്‍ നിയമനം. മന്ത്രിയുടെ അടുത്ത അനുയായി ആയ പ്രീ പ്രൈമറി അധ്യാപകനെ ഐഎഎസ് വിഭാഗക്കാരുടെ തസ്തികയില്‍ നിയമിക്കാന്‍ നീക്കം. ന്യൂനപക്ഷക്ഷേമ ഡയറക്ടറേറ്റില്‍ ഇന്‍ഫര്‍മേഷന്‍ കം റിസര്‍ച്ച് ഓഫീസര്‍ തസ്തികയില്‍ ഡെപ്യൂട്ടേഷനില്‍ പ്രമൈറി സ്‌കൂള്‍ അധ്യപകനെ നിയമിച്ച ശേഷം ചട്ടം ലംഘിച്ച് സ്ഥാനക്കയറ്റം നല്‍കി സ്ഥിരനിയമനമാക്കാനുള്ള നീക്കമാണ് നടക്കുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സര്‍ക്കാര്‍ സര്‍വീസില്‍ ഉള്‍പ്പെടാത്ത ഒരു എയ്ഡഡ് കോളേജ് അധ്യാപകനെ ഡയറക്ടര്‍ ആയി നിയമിച്ചത് വിവാദമാക്കിയവരാണ് ഇപ്പോള്‍ ചട്ടലംഘനം നടത്തുന്നത്.
എന്നാൽ അടുത്ത കാലത്ത് രൂപീകൃതമായ ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിലെ നിയമനങ്ങള്‍ ഇപ്പോള്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയിലാണ് നടത്തുന്നത്. നിയമനങ്ങള്‍ക്ക് വേണ്ടിയുള്ള സ്‌പെഷ്യല്‍ റൂള്‍സ് രൂപീകരണം സംബന്ധിച്ച നടപടിക്രമങ്ങള്‍ ഇപ്പോള്‍ അന്തിമഘട്ടത്തിലാണ്. കരട് സ്‌പെഷ്യല്‍ റൂള്‍സ് പ്രകാരം ഗസറ്റഡ് റാങ്കിലുള്ള ഇന്‍ഫര്‍മേഷന്‍ കം റിസര്‍ച്ച് ഓഫീസര്‍ തസ്തികയിലേക്ക് നേരിട്ടുള്ള നിയമനമാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍, മന്ത്രിയുടെ ഓഫീസ് ഇടപെട്ട് നിലവില്‍ ഡെപ്യൂട്ടേഷനില്‍ ഉള്ളവര്‍ക്ക് തുടരാന്‍ താത്പര്യമുണ്ടെങ്കില്‍ അവരെ പരിഗണിച്ച ശേഷം മാത്രം നേരിട്ടുള്ള നിയമന രീതി മതിയെന്ന വിചിത്രമായ വ്യവസ്ഥ കരട് സ്‌പെഷ്യല്‍ റൂള്‍സില്‍ കൂട്ടി ചേര്‍ക്കുകയായിരുന്നു.
നിലവില്‍ ഐആര്‍ഒ തസ്തികയില്‍ താത്കാലികമായി തുടരുന്ന പ്രൈമറി സ്‌കൂള്‍ അധ്യാപകന്‍ മുഹമ്മദ് അന്‍സാറിനു വേണ്ടിയാണ് നിയമം ലംഘിച്ച് ചട്ടം എഴുതി ചേര്‍ത്തത്. നടത്തിയിരിക്കുന്നത് ചട്ട ലംഘനമാണെന്ന് കരട് സ്‌പെഷ്യല്‍ റൂള്‍സ് പരിശോധിച്ച ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര ന്യൂനപക്ഷ വകുപ്പ് കണ്ടെത്തിയത്. ഇത് കണക്കിലെടുക്കാന്‍ മന്ത്രിയുടെ ഓഫീസ് തയാറാകാതെ മുഹമ്മദ് അന്‍സറിനു വേണ്ടിയുള്ള നടപടികളുമായി മുന്നോട്ട് പോവുകയായിരുന്നു.
അതേസമയം കരട് സ്‌പെഷ്യല്‍ റൂള്‍സ് പ്രകാരം ഡയറക്ടര്‍ തസ്തിക ഐആര്‍ഒ തസ്തികയില്‍ നിന്നു സ്ഥാനക്കയറ്റം മുഖേനയോ അല്ലാത്ത പക്ഷം ഐഎഎസ് കേഡറിലുള്ള ഉദ്യോഗസ്ഥനെ നേരിട്ട് നിയമിച്ചോ നികത്തേണ്ടതാണെന്നു നിഷ്‌കര്‍ഷിച്ചിട്ടുള്ളതിനാല്‍ നിലവിലെ ഡയറക്ടര്‍ ഒന്നോ രണ്ടോ വര്‍ഷത്തിനുള്ളില്‍ വിരമിക്കുന്നതോടെ യാതൊരുവിധ യോഗ്യതാ മാനദണ്ഡങ്ങളും പാലിക്കാതെ ഐആര്‍ഒ തസ്തികയില്‍ സ്ഥിരം നിയമനം നേടുന്ന പ്രൈമറി സ്‌കൂള്‍ അധ്യാപകനായ അന്‍സാര്‍ ഐഎഎസ് കേഡര്‍ ഉദ്യോഗസ്ഥര്‍ക്ക് നിയമനം നല്‍കേണ്ട ഡയറക്ടര്‍ തസ്തികയിലേക്ക് എത്തിച്ചേരും.
Post Your Comments