തിരുവനന്തപുരം: ഇഡിയ്ക്കെതിരെ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീൽ. ലഹരി മരുന്ന് കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ വസതിയിലെ റെയ്ഡിനിടെ ഉണ്ടായ നാടകീയരംഗങ്ങള്‍ക്ക് പിന്നാലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി കെടി ജലീല്‍ രംഗത്ത്. ഇ.ഡി നടത്തുന്നത് നിയമവിരുദ്ധമായ ഇടപെടലുകളെന്ന് കെടി ജലീല്‍ പറഞ്ഞു. ഇഡിക്ക് തന്റെ വീട്ടിലേക്ക് സ്വാഗതമെന്നും ജലീല്‍ പ്രതികരിച്ചു. തന്റെ വീട്ടിലെത്തി ഇഡിക്ക് ഏത് രേഖകളും പരിശോധിക്കാമെന്നും രേഖകള്‍ കൊണ്ട് പോയി പരിശോധിക്കുന്നതില്‍ വിരോധമില്ലെന്നും കെടി ജലീല്‍ പറഞ്ഞു.
Read Also: ഭിന്നതകൾ ശക്തമാകുന്നു; ബിജെപിയുടെ വേൽയാത്രക്ക് അനുമതി നിഷേധിച്ചു
എന്നാൽ ബിനീഷ് കോടിയേരിയുടെ വീട്ടില്‍ ഇന്നലെ രാവിലെ 9 മണിയോടെ ആരംഭിച്ച ഇഡി റെയിഡ് ഇന്ന് രാവിലെ വരേയും തുടരുകയായിരുന്നു. 25 മണിക്കൂര്‍ നീണ്ട റെയ്ഡില്‍ മയക്കുമരുന്ന് കേസ് പ്രതി അനൂപ് മുഹമ്മദിന്‍റെ ക്രെഡിറ്റ് കാര്‍ഡും ബിനീഷിന്‍റെ ഭാര്യയുടെ അമ്മയുടെ ഐ ഫോണും ചില രേഖകളും പിടിച്ചെടുത്തു. ക്രെഡിറ്റ് കാര്‍ഡ് ഇഡി സംഘം കൊണ്ടുവെച്ചതാണെന്നും നിര്‍ബന്ധിച്ച് ഒപ്പുവെപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നെന്നും കുടുംബം ആരോപിച്ചു.
അതേസമയം ഇഡി ചില രേഖകളില്‍ ഒപ്പിടാന്‍ സമ്മര്‍ദം ചെലുത്തിയെന്നും ഒപ്പിടാതെ വീട്ടില്‍ നിന്നും ഇറങ്ങില്ലെന്നും ഭീഷണിപ്പെടുത്തിയതായും ബിനീഷ് കോടിയേരിയുടെ ഭാര്യ റെനീറ്റ മാധ്യമങ്ങളോട് പറഞ്ഞു. അനൂപ് മുഹമ്മദിന്റേതാണെന്ന് പറയുന്ന ക്രെഡിറ്റ് കാര്‍ഡ് ഇഡി വീട്ടില്‍ നിന്നും കണ്ടെടുത്തതല്ലെന്നും പുറത്ത് നിന്നും കൊണ്ട് വന്നതാണെന്നും റെനീറ്റ പ്രതികരിച്ചു.
Post Your Comments