കോഴിക്കോട്: കേരള പര്യടനത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്റെ കോഴിക്കോട് നടക്കുന്ന യോഗത്തില്‍ നിന്ന് ജമാഅത്തൈ ഇസ്‌ലാമിയെ ഒഴിവാക്കി. മറ്റെല്ലാ മുസ്‌ലിം സമുദായ സംഘടനകളെയും യോഗത്തിലേക്ക് ക്ഷണിക്കുകയും അവരില്‍ ഭൂരിഭാഗം പേരും യോഗത്തില്‍ പങ്കെടുക്കുകയും ചെയ്തു.
എന്നാൽ വിവിധ മേഖലകളിലെ പ്രമുഖരായ 150 ഓളം പേരെയാണ് യോഗത്തിന് ക്ഷണിച്ചിരിക്കുന്നത്. കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍ ഇന്നലെ രാത്രി ഗസ്റ്റ് ഹൗസില്‍ എത്തി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കോഴിക്കോട്, താമരശ്ശേരി രൂപതകളിലെ ബിഷപ്പുമാര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുക്കുന്നില്ല. മുഖ്യമന്ത്രിയുടെ യോഗം ബഹിഷ്‌ക്കരിച്ചതല്ലെന്നാണ് രൂപതകളുടെ പ്രതികരണം. എസ്എന്‍ഡിപി, എന്‍എസ്എസ് നേതാക്കളും യോഗത്തില്‍ പങ്കെടുക്കുന്നില്ല. എന്നാല്‍ സിഎസ്‌ഐ മലബാര്‍ മേഖല ബിഷപ്പ് യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
Post Your Comments