പാലക്കാട്: സംസ്ഥാന തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാലക്കാട് നേതാക്കളെ പുറത്താക്കി ബിജെപി. ഒരു സംസ്ഥാന കൗണ്‍സില്‍ അംഗം ഉള്‍പ്പെടെ എട്ട് പേരെയാണ് ബിജെപി ആറ് വര്‍ഷത്തേക്ക് പുറത്താക്കിയത്. പാര്‍ട്ടി നിര്‍ദേശങ്ങള്‍ മറികടന്ന് പ്രവര്‍ത്തിച്ചതിന് മൂന്ന് പഞ്ചായത്ത് കമ്മറ്റികളും പിരിച്ചു വിട്ടെന്ന് ബിജെപി ജില്ലാ അദ്ധ്യക്ഷന്‍ ഇ കൃഷ്ണദാസ് പറഞ്ഞു. എന്നാൽ എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ പ്രവര്‍ത്തിച്ചതിന്റെ പേരിലാണ് സംസ്ഥാന കൗണ്‍സില്‍ അംഗം എകെ ലോകനാഥനെ പുറത്താക്കിയത്. ജില്ലാ കമ്മറ്റി അംഗം ബികെ ശ്രീലത, ലക്കിടി പേരൂര്‍ പഞ്ചായത്ത് കമ്മറ്റഖി അംഗം എന്‍ തിലന്‍, കര്‍ഷകമോര്‍ച്ച ലക്കിടി പേരൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഉണ്ണികൃഷ്ണന്‍, ലക്കിടി പേരൂരിലെ അശോക് കുമാര്‍, മരുതറോഡിലെ ശ്രീജ രാജേന്ദ്രന്‍, തേങ്കുറിശ്ശിലെ എം ശ്യാംകുമാര്‍, ഒറ്റപ്പാലത്തെ സ്മിത നാരായണന്‍ എന്നീ നേതാക്കളെയും ബിജെപി പുറത്താക്കി.
പൂക്കോട്ടുകാവ്, തേങ്കുറിശ്ശി, കണ്ണാടി എന്നീ പഞ്ചായത്തുകളിലെ ബിജെപി കമ്മറ്റികളാണ് പിരിച്ചു വിട്ടത്. പൂക്കോട്ടുകാവില്‍ ഏതാനും സീറ്റുകളില്‍ സ്വതന്ത്രരെ ബിജെപി പിന്തുണച്ചിരുന്നു. ഇവരെ കോണ്‍ഗ്രസും പിന്തുണച്ചിരുന്നു. ഇതോടെ പഞ്ചായത്തില്‍ ബിജെപി കോണ്‍ഗ്രസ് സഖ്യമാണെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. സിപിഐഎം ഈ ബന്ധത്തെ സംസ്ഥാന വ്യാപകമായി തന്നെ പ്രചരണത്തിന് ഉപയോഗിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് പഞ്ചായത്ത് കമ്മറ്റിയെ പിരിച്ചു വിട്ടത്. കണ്ണാടി പഞ്ചായത്തില്‍ കഴിഞ്ഞ തവണ രണ്ട് സീറ്റുകള്‍ നേടാന്‍ ബിജെപിക്ക് കഴിഞ്ഞിരുന്നു. ഇക്കുറി ഒരു സീറ്റ് പോലും നേടാന്‍ കഴിഞ്ഞിരുന്നില്ല. ഇവിടെ പാര്‍ട്ടിയെ കേള്‍ക്കാതെ സ്വതന്ത്രരെ പിന്തുണച്ചെന്നാണ് നടപടിയെടുക്കാനുള്ള കാരണം. തേങ്കുറിശ്ശിയിലും പാര്‍ട്ടിയോട് ആലോചിക്കാതെ തീരുമാനങ്ങളെടുത്തതാണ് നടപടിക്ക് കാരണം.
തൃശ്ശൂരിലും ബിജെപി നേതാക്കള്‍ക്കെതിരെ നടപടി സ്വീകരിച്ചിരുന്നു. ഒമ്പത് നേതാക്കളെ ആറു വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. നടപടി നേരിട്ടവരില്‍ മുന്‍ കൗണ്‍സിലര്‍ ലളിതാംബികയും ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി കെ കേശവദാസും ഉള്‍പ്പെട്ടിട്ടുണ്ട്.ബിജെപി സംസ്ഥാന വക്താവ് അഡ്വ. ബി ഗോപാലകൃഷ്ണന്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ തൃശ്ശൂര്‍ കോര്‍പ്പറേഷനിലെ കുട്ടംകുളങ്ങര ഡിവിഷനില്‍ പരാജയപ്പെട്ടതിനു പിന്നാലെയാണ് നടപടി. കഴിഞ്ഞ ദിവസങ്ങളിലായി ഇതു സംബന്ധിച്ച് പാര്‍ട്ടിക്കുള്ളില്‍ അസ്വാരസ്യം ഉണ്ടായിരുന്നു.
ഗോപാലകൃഷ്ണന്‍ പരാജയപ്പെട്ടതിന് പിന്നാലെ കെ കേശവദാസിന് ബന്ധമുണ്ടെന്ന് പ്രചരിച്ചിരുന്നു. ഇദ്ദേഹത്തിന്റെ വീട്ടില്‍ നടന്ന പിറന്നാളോഘോഷം വിവാദമായിരുന്നു. ബിജെപി പരാജയപ്പെട്ടതിന്റെ ആഘോഷമാണിതെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചിരുന്നു. ഇതിനെതിരെ കേശവദാസ് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. ഇദ്ദേഹം ഇടതുപക്ഷത്തേക്ക് ഇവര്‍ എത്തുമെന്നും സൂചനയുണ്ട്. കെ കേശവദാസിന്റെ ഭാര്യാമാതാവാണ് ഇദ്ദേഹത്തിനൊപ്പം പുറത്താക്കപ്പെട്ട മുന്‍ കൗണ്‍സിലര്‍ ലളിതാംബിക. 2015ലെ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ഐ ലളിതാംബിക വലിയ ഭൂരിപക്ഷത്തോടെയായിരുന്നു ഇവിടെ ജയിച്ചുകയറിയത്. പിന്നീടങ്ങോട്ട് കുട്ടന്‍ കുളങ്ങര ബിജെപിയുടെ ശക്തികേന്ദ്രമായി മാറുകയായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും ലോകസഭാ തെരഞ്ഞെടുപ്പിലും ഇവിടെ ബിജെപിക്ക് വോട്ടുവര്‍ധന രേഖപ്പെടുത്തിയിരുന്നു.
Read Also: പ്രൈമറി സ്‌കൂള്‍ അധ്യാപകൻ ഐഎഎസ് സ്ഥാനത്ത്; ജലീലിന്റെ വകുപ്പില്‍ വീണ്ടും പിന്‍വാതില്‍ നിയമനം
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി ഇവിടെ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുകയും ബിജെപി എഴുന്നൂറോളം വോട്ടുകളുടെ ഭൂരിപക്ഷം നേടുകയും ചെയ്തിരുന്നു. സിറ്റിങ് കൗണ്‍സിലര്‍ക്ക് സീറ്റ് നല്‍കാതെ ഗോപാലകൃഷ്ണനെ പരിഗണിച്ചത് സ്ഥാനാര്‍ത്ഥി നിര്‍ണയ ഘട്ടം മുതല്‍ പാര്‍ട്ടിക്കുള്ളില്‍ വിയോജിപ്പിന് വഴിവെച്ചിരുന്നു. ഇതിനെതിരെ പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. തന്റെ പരാജയം സിപിഐഎമ്മും കോണ്‍ഗ്രസും ചേര്‍ന്ന് കോര്‍പ്പറേഷനില്‍ താന്‍ വരാന്‍ പാടില്ലെന്ന് സംഘടിതമായ നീക്കത്തിന്റെ ഭാഗമായി ഉണ്ടാക്കിയ അട്ടിമറിയാണെന്നായിരുന്നു ഗോപാലകൃഷ്ണന്‍ നേരത്തെ ആരോപിച്ചത്. കുട്ടന്‍കുളങ്ങരയില്‍ പരാജയപ്പെട്ടെങ്കിലും തന്നെ രാഷ്ട്രീയമായി പരാജയപ്പെടുത്താന്‍ സിപിഐഎമ്മിന് ആകില്ലെന്നും ഗോപാലകൃഷ്ണന്‍ നേരത്തെ പറഞ്ഞിരുന്നു.
Post Your Comments