തൃശൂര്‍ : കോണ്‍ഗ്രസ് വിമതന്‍ എം.കെ വര്‍ഗീസിനെ തൃശൂര്‍ കോര്‍പ്പറേഷന്‍ മേയറാക്കാന്‍ ഇടതു മുന്നണിയുമായുള്ള ചര്‍ച്ചയില്‍ ധാരണ. മന്ത്രി എ.സി മൊയ്തീന്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ ചര്‍ച്ചയില്‍ പങ്കെടുത്തുവെന്നാണ് റിപ്പോര്‍ട്ട്. എല്‍ഡിഎഫ് ജില്ലാ കമ്മിറ്റിക്ക് ശേഷമായിരിക്കും ധാരണ സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം. വൈകിട്ട് ആറ് മണിക്ക് എല്‍ഡിഎഫ് നേതാക്കള്‍ മാധ്യമങ്ങളെ കാണും.
ആദ്യത്തെ രണ്ടു വര്‍ഷം മേയര്‍ പദവി നല്‍കാമെന്ന് ഇടത് മുന്നണി നേതാക്കള്‍ എം.കെ വര്‍ഗീസിന് ഉറപ്പു നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. അഞ്ചു വര്‍ഷവും മേയര്‍ സ്ഥാനം വേണമെന്ന് വര്‍ഗീസ് ആദ്യം ആവശ്യപ്പെട്ടിരുന്നു. പിന്നീട് അത് മൂന്നു വര്‍ഷമാക്കി. ഞായറാഴ്ച നടന്ന ചര്‍ച്ചയില്‍ രണ്ടു വര്‍ഷമെന്ന ധാരണയിലാണ് പിരിഞ്ഞത്. അമ്പത്തിയഞ്ചംഗ കോര്‍പ്പറേഷന്‍ കൗണ്‍സിലില്‍ 54 പേരാണുള്ളത്. കോണ്‍ഗ്രസിന് 23 അംഗങ്ങളും എല്‍ഡിഎഫിന് 24 അംഗങ്ങളുമുണ്ട്. ബിജെപിക്ക് ആറ് സീറ്റാണ് ലഭിച്ചത്. ഇതോടെയാണ് വിമതനായി ജയിച്ച എം.കെ വര്‍ഗീസിന്റെ പിന്തുണ നിര്‍ണ്ണായകമായത്.
Post Your Comments