Latest NewsNewsIndia

ഹിമാചൽപ്രദേശ് പഞ്ചായത്ത് തെരഞ്ഞടുപ്പ്; ബിജെപി മികച്ച വിജയം നേടുമെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി

ഷിംല : അടുത്തമാസം നടക്കാനിരിക്കുന്ന ഹിമാചൽപ്രദേശിലെ പഞ്ചായത്ത് തെരഞ്ഞടുപ്പിൽ ബിജെപി വൻ വിജയം നേടുമെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂർ.ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയ്‌റാം താക്കൂർ അധികാരത്തിലേറിയതിന്റെ മൂന്നാം വാർഷികാഘോഷ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹൈദരാബാദ് , ജമ്മു കശ്മീർ, ഉത്തർപ്രദേശ്, ബിഹാർ എന്നീ സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പിൽ ബിജെപി ശക്തമായ പ്രകടനം കാഴ്ചവെച്ചിരുന്നു. ഹിമാചൽ പ്രദേശിലും അത് തുടരുമെന്നും അദ്ദേഹം പറഞ്ഞു. ജനുവരി 17, 19. 21 തീയതികളിലായാണ് ഹിമാചൽ പ്രദേശിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.

സംസ്ഥാനത്തിന്റെ വികസനത്തിനായി കേന്ദ്ര സർക്കാർ വൻ നിക്ഷേപമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ചുള്ള നിരവധി പദ്ധതികൾ തയ്യാറായിക്കഴിഞ്ഞു. സംസ്ഥാനത്ത് കൂടുതൽ വികസന പ്രവർത്തനങ്ങൾ ഇനിയും പൂർത്തീകരിക്കാനുണ്ട്. മുഖ്യമന്ത്രി ജയ്‌റാം താക്കൂറിന്റെ നേതൃത്വത്തിൽ അത് ഉടൻ പൂർത്തിയാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button