ന്യൂഡൽഹി : കര്‍ഷകരുടെ സമരവേദി സന്ദര്‍ശിക്കാനൊരുങ്ങി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഒരുമാസത്തിനിടെ രണ്ടാം തവണയാണ് കെജ്രിവാള്‍ സമരവേദിയിലെത്തുന്നത്.താനും തന്റെ സര്‍ക്കാറും ഒപ്പമുണ്ടെന്ന് ആദ്യ സന്ദര്‍ശനത്തില്‍ കെജ്‌രിവാള്‍ കര്‍ഷകര്‍ക്ക് ഉറപ്പുകൊടുത്തിരുന്നു.
Read Also : കരുത്താർജ്ജിക്കാൻ ഒരുങ്ങി ഇന്ത്യൻ വ്യോമസേന ; കൂടുതൽ റാഫേൽ വിമാനങ്ങൾ ഉടനെത്തും
‘ഞാന്‍ ഇവിടെ മുഖ്യമന്ത്രിയായിട്ടല്ല വന്നത് മറിച്ച് ഒരു സേവകന്‍ എന്ന നിലയിലാണ്. കര്‍ഷകര്‍ ഇന്ന് പ്രതിസന്ധിയിലാണ്, നമ്മള്‍ അവരോടൊപ്പം നില്‍ക്കണം,’ എന്നായിരുന്നു കെജ്‌രിവാള്‍ അന്ന് പറഞ്ഞത്.അതേസമയം കര്‍ഷക സമരം ഡല്‍ഹിയില്‍ തുടരുകയാണ്. സര്‍ക്കാറുമായി ചര്‍ച്ച പുനരാരംഭിക്കാന്‍ തയ്യാറാണെന്ന് കര്‍ഷക സമര നേതാക്കള്‍ അറിയിച്ചിരുന്നു. നിയമം പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും കര്‍ഷകര്‍ അറിയിച്ചു.
Post Your Comments