ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ കര്‍ഷക നിയമങ്ങള്‍ക്കെതിരേ ഡല്‍ഹിയില്‍ കര്‍ഷക പ്രക്ഷോഭം തുടരുന്നതിനിടയില്‍ ഒരാള്‍കൂടി ആത്മഹത്യ ചെയ്തിരിക്കുന്നു. അഡ്വ.അമര്‍ജീത്ത് സിങ്ങാണ് ആത്മഹത്യ ചെയ്തത്. തിക്രി അതിര്‍ത്തിയിലെ സമരസ്ഥലത്ത് വെച്ചാണ് അമര്‍ജീത്ത് ജീവനൊടുക്കിയത്.
പ്രധാനമന്ത്രിക്ക് കത്തെഴുതിവെച്ചാണ് അമര്‍ജീത്ത് ജീവനൊടുക്കിയത്. കത്തില്‍ പ്രധാനമന്ത്രിയെ ഏകാധിപതിയെന്നാണ് അദ്ദേഹം വിശേഷിപ്പിക്കുന്നത്. ജനങ്ങള്‍ അവരുടെ ആഹാരത്തിന് വേണ്ടി നടത്തുന്ന സമരത്തെ പ്രധാനമന്ത്രി കണ്ടില്ലെന്ന് നടിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചുക്കുകയുണ്ടായി. പ്രധാനമന്ത്രിയുടെ അവഗണനയില്‍ പ്രതിഷേധിച്ചാണ് താന്‍ ആത്മഹത്യ ചെയ്യുന്നതെന്നും അദ്ദേഹം കത്തില്‍ പറയുന്നു.
Post Your Comments