KeralaLatest NewsNewsIndia

അമിത് ഷായുടെ ത്രിദിന ആസാം സന്ദർശനം, രണ്ട് കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ

അസമിലെ മുൻ മന്ത്രിയും ഗോലാഘട്ട് എം എൽ എയുമായ അജന്ത നിയോഗും രാജ്ദീപ് ഗൊവാലയുമാണ് ബിജെപിയിൽ ചേർന്നത്

ഗുവാഹത്തി: കേരളത്തിനോടൊപ്പം നിയമസഭാ തെരഞ്ഞെടുപ്പ്   നടക്കാൻ പോകുന്നഅസമിൽ കോൺഗ്രസിന് തിരിച്ചടി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ത്രിദിന ആസാം സന്ദർശനം പുരോഗമിക്കവെ രണ്ട് കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ ചേർന്നു. അസമിലെ മുൻ മന്ത്രിയും ഗോലാഘട്ട് എം എൽ എയുമായ അജന്ത നിയോഗും രാജ്ദീപ് ഗൊവാലയുമാണ് ബിജെപിയിൽ ചേർന്നത്.

Also related: ദേശിയതയെ പുൽകാൻ വെമ്പി നേതാജിയുടേയും വിവേകാനന്ദൻ്റേയും ടാഗോറിൻ്റെയും മണ്ണ്, വൈറലായി വംഗനാടിൻ്റെ രാഷ്ട്രീയ നേർചിത്രങ്ങൾ

അമിത് ഷായുമായി അജന്ത നിയോഗ് കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ച്ചക്ക് മുമ്പ് അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാളുമായും എൻഡിഎ കൺവീനർ ഹിമന്ത ബിശ്വ ശർമ്മയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. അമിത് ഷായുമായുള്ള കൂടിക്കാഴ്ച്ചയോടെ നിയോഗ് ബിജെപിയിൽ ചേരും എന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു. എന്നാൽ നിയോഗിനൊപ്പം രാജി ദീപ് ഗൊവാലയും ബിജെപിയിൽ ചേർന്നത് കോൺഗ്രസിന് ഇരട്ട പ്രഹരമായി.

Also related: ‘കൃഷി എന്താണെന്ന് പോലും അറിയാത്തവർ കർഷകരെ തെട്ടിദ്ധരിപ്പിക്കുന്നു, സെൽഫി എടുത്ത് നടക്കുന്നു’

“ഞാൻ കോൺഗ്രസിൽ ആയിരുന്നപ്പോൾ എനിക്ക് സ്വാതന്ത്ര്യം ഇല്ലായിരുന്നു, അതിനാൽ എനിക്ക് എന്റെ അഭിപ്രായങ്ങൾ വ്യക്തമായി പ്രകടിപ്പിക്കാൻ കഴിഞ്ഞില്ല. ഇപ്പോൾ ഞാൻ ആ പാർട്ടി വിട്ട് ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ ബിജെപിയിൽ ചേരും,” അജന്ത നിയോഗ് പറഞ്ഞു.

Also related: വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഒന്നും ചെയ്തിട്ടില്ല : അമിത് ഷാ

അടുത്ത വർഷം നടക്കാൻ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ത്രിദിന അസം സന്ദർശനം പുരോഗമിക്കുകയായിരുന്നു. അദ്ദേഹം ഗുവാഹത്തിയിലെ ലോക പ്രസിദ്ധമായ കാമാഖ്യ ക്ഷേത്രത്തിൽ ബിജെപി നേതാക്കൾക്കൊപ്പം സന്ദർശിച്ച അദ്ദേഹം അസാം ഗവൺമെൻ്റിൻ്റെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും നിർവ്വഹിക്കും.

shortlink

Post Your Comments


Back to top button