Latest NewsNewsIndia

വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഒന്നും ചെയ്തിട്ടില്ല : അമിത് ഷാ

വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സമാധാന അന്തരീക്ഷം നില നിര്‍ത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിരവധി കാര്യങ്ങളാണ് ചെയ്തത്

ന്യൂഡല്‍ഹി : വടക്ക് -കിഴക്കന്‍ സംസ്ഥാനങ്ങള്‍ ഒരു കാലത്ത് വര്‍ഗീയതയ്ക്കും അക്രമണങ്ങള്‍ക്കും സ്ഥിരം വേദി ആയിരുന്നുവെന്നും എന്നാല്‍ കഴിഞ്ഞ ആറു വര്‍ഷങ്ങളായി തീവ്രവാദ സംഘടനകളെല്ലാം ഓരോന്നായി പിന്മാറിയതായും ആഭ്യന്തര മന്ത്രി അമിത് ഷാ.

ഇപ്പോള്‍ ഇവിടെ ആക്രമണങ്ങള്‍ ഇല്ല. കോണ്‍ഗ്രസ് ഈ മേഖല കുറച്ചു നാള്‍ ഭരിച്ചെങ്കിലും അവര്‍ ഒന്നും ചെയ്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ” തീവ്രവാദ സംഘടനകളുമായി അവര്‍ ചര്‍ച്ച നടത്തിയിട്ടില്ല. നിരവധി പേര്‍ അക്രമണങ്ങളില്‍ മരിച്ചു. വികസനം ഇല്ലായിരുന്നു. വികസനത്തിന്റെ പേരില്‍ കോണ്‍ഗ്രസ് ഭൂമി പൂജ നടത്തി. എന്നാല്‍ ഞങ്ങള്‍ ഈ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു.” – അമിത് ഷാ പറഞ്ഞു.

വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സമാധാന അന്തരീക്ഷം നില നിര്‍ത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിരവധി കാര്യങ്ങളാണ് ചെയ്തത്. എട്ട് തീവ്രവാദ സംഘടനകളിലെ 644 കേഡറുകള്‍ 2500 ആയുധങ്ങളുമായി കീഴടങ്ങി. അവര്‍ ഇപ്പോള്‍ മുഖ്യധാരയില്‍ ചേര്‍ന്നുവെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button