Latest NewsNewsIndia

അസം തെരഞ്ഞെടുപ്പ്​; മോദിയുടെ ‘പ്രവചനം’ കൃത്യമായി

മൂന്ന്​ ഘട്ടങ്ങളിലായാണ്​ അസമിൽ തെരഞ്ഞെടുപ്പ്​ നടക്കുന്നത്​.

അഞ്ചു സംസ്ഥാനങ്ങളുടെ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കപ്പെട്ടു. കേരളം, ആസാം തുടങ്ങിയ സംസ്​ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ്​ പ്രഖ്യാപിച്ചപ്പോള്‍ എല്ലാവരും ഉറ്റുനോക്കിയത്​ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒരു പ്രഖ്യാപനമാണ്​. അസമില്‍ തെരഞ്ഞെടുപ്പ്​ മാര്‍ച്ചില്‍ ഉ​ണ്ടായേക്കുമെന്നായിരുന്നു മോദി കഴിഞ്ഞ ദിവസം പറഞ്ഞത്​. മോദിയുടെ പ്രവചനം ശരിവച്ചുകൊണ്ട്​ മാര്‍ച്ചില്‍ തന്നെയാണ്​ അസമില്‍ ഇലക്ഷന്‍ ആരംഭിക്കുക.

മൂന്ന്​ ഘട്ടങ്ങളിലായാണ്​ അസമിൽ തെരഞ്ഞെടുപ്പ്​ നടക്കുന്നത്​. ഒന്നാംഘട്ടം മാര്‍ച്ച്‌​ 27നും, രണ്ടും മൂന്നും ഘട്ടങ്ങള്‍ ഏപ്രില്‍ ഒന്ന്​, ആറ്​ തീയതികളിലും നടക്കും.

read also:ശബരിമല-പൗരത്വ ഭേദഗതി പ്രതിഷേധവുമായി ബന്ധപ്പെട്ട കേസുകൾ എല്ലാം പിൻവലിക്കും ; ഉത്തരവ് പുറത്തിറക്കി സർക്കാർ

കഴിഞ്ഞ 30 ദിവസത്തിനുള്ളില്‍ മൂന്ന്​ സന്ദര്‍ശനങ്ങളാണ്​ പ്രധാനമന്ത്രി നരേന്ദ്രമോദി അസമിലേക്ക്​ നടത്തിയത്​. ഈ മാസം 22ന്​ നടത്തിയ സന്ദര്‍ശനത്തിലാണ്​ അസമിലെ തെരഞ്ഞെടുപ്പ്​ മാര്‍ച്ചില്‍​ ഉണ്ടാകുമെന്നു അദ്ദേഹം പറഞ്ഞത്. 3,000 കോടിയിലധികം തുകയുടെ അഞ്ച്​ പദ്ധതികള്‍ മോദി ഈ ദിവസങ്ങളിൽ പ്രഖ്യാപിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button