Latest NewsNewsIndia

വീട്ടില്‍ അതിക്രമിച്ച് കയറിയ സംഘം ഭര്‍ത്താവിനെ കെട്ടിയിട്ട് യുവതിയെ കൂട്ടബലാത്സംഗം ചെയ്തു

കൃഷി തൊഴിലാളികളായ നേപ്പാളി കുടുംബമാണ് അക്രമത്തിന് ഇരയായത്

ചണ്ഡിഗഡ് : വീട്ടില്‍ അതിക്രമിച്ച് കയറിയ സംഘം ഭര്‍ത്താവിനെ കെട്ടിയിട്ട് യുവതിയെ കൂട്ടബലാത്സംഗം ചെയ്തു. ഹരിയാനയിലെ യമുന നഗര്‍ ജില്ലയിലാണ് 37-കാരിയായ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായത്. വീടിന് പുറത്തെ വരാന്തയില്‍ കിടന്നുറങ്ങുകയായിരുന്ന ഭര്‍ത്താവിനെ കെട്ടിയിട്ട ശേഷമാണ് യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്.

മുഖംമൂടി ധരിച്ചിരുന്ന അഞ്ചംഗ സംഘമാണ് വീട്ടില്‍ അതിക്രമിച്ച് കയറി പീഡിപ്പിച്ചതെന്ന് യുവതി പരാതിയില്‍ പറയുന്നു. കൃഷി തൊഴിലാളികളായ നേപ്പാളി കുടുംബമാണ് അക്രമത്തിന് ഇരയായത്. ഗ്രാമത്തിലെ ചെറിയ കുടിലിലാണ് യുവതിയും ഭര്‍ത്താവും രണ്ടു വയസ്സുള്ള കുട്ടിയും കഴിയുന്നത്. വ്യാഴാഴ്ച രാത്രി 11 മണിയോടെ കാറിലെത്തിയ സംഘമാണ് വീട്ടില്‍ അതിക്രമിച്ച് കയറിയത്. യുവതിയെ പീഡിപ്പിച്ച ശേഷം ഇക്കാര്യം പുറത്ത് പറഞ്ഞാല്‍ ഗുരുതരമായ ഭവിഷ്യത്ത് നേരിടേണ്ടി വരുമെന്നും സംഘം ഭീഷണിപ്പെടുത്തിയിരുന്നു.

തുടര്‍ന്ന് യുവതി എത്തിയാണ് ഭര്‍ത്താവിനെ കെട്ടഴിച്ചു വിട്ടത്.  ഇവരുടെ ഭൂവുടമയെ വിവരം അറിയിക്കുകയും പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button