KeralaNattuvarthaNews

ശബരിമല വരുമാനത്തിൽ വൻ ഇടിവ്; അപ്രതീക്ഷിത തിരിച്ചടി നേരിട്ട് ദേവസ്വം ബോർഡ്

നിത്യച്ചിലവുകൾക്ക് മാത്രം ബോർഡിന് ചിലവാകുന്ന തുക ഏകദേശം 50 ലക്ഷം രൂപയാണ്. എന്നാൽ പുതിയ കണക്കനുസരിച്ച് വെറും 19 ദിവസത്തെ ദൈനംദിന ചിലവുകൾക്കുള്ള പണം മാത്രമാണ് വരുമാനമായി ലഭിച്ചിട്ടുള്ളത്.

പത്തനംതിട്ട: ശബരിമല വരുമാനത്തിൽ മുൻ വർഷത്തേക്കാൾ ഉണ്ടായ വൻ വരുമാന നഷ്ടം ദേവസം ബോർഡിന് തിരിച്ചടിയാവുന്നു. കഴിഞ്ഞ മണ്ഡലകാത്ത് ഡിസംബർ 24 വരെ ശബരിമലയിൽ 156.60 കോടി രൂപ വരുമാനം ലഭിച്ചിരുന്നു.എന്നാൽ ഈ വർഷം അതിൻ്റെ പത്ത് ശതമാനം വരുമാനം പോലും ദേവസ്വം ബോർഡിന് കിട്ടിയിട്ടില്ല. ഡിസംബർ 24 വരെ ലഭിച്ചത് വെറും 9,09,14,893 കോടി മാത്രം. വരും ദിവസങ്ങളിൽ ബോർഡിന് പ്രതിസന്ധി സൃഷ്ടിക്കും.

Also related: ഡിസംബര്‍ 26 ന് ശേഷം ശബരിമല ദര്‍ശനത്തിനെത്തുന്നവര്‍ പ്രത്യേകം ശ്രദ്ധിയ്‌ക്കേണ്ട കാര്യങ്ങള്‍

നിത്യച്ചിലവുകൾക്ക് മാത്രം ബോർഡിന് ചിലവാകുന്ന തുക ഏകദേശം 50 ലക്ഷം രൂപയാണ്. എന്നാൽ പുതിയ കണക്കനുസരിച്ച് വെറും 19 ദിവസത്തെ ദൈനംദിന ചിലവുകൾക്കുള്ള പണം മാത്രമാണ് വരുമാനമായി ലഭിച്ചിട്ടുള്ളത്. ഈ മണ്ഡലകാലത്ത് ദർശനം നടത്തിയത് വെറും 71,706 പേർ മാത്രമാണ്. ഇതിൽ 390 പേർക്ക് കോവിഡ് ബാധിച്ചിരുന്നു. ഹൈക്കോടതി ഉത്തരവ് പ്രകാരം ശബരിമലയിൽ വെർച്ച്വൽ ക്യൂ വഴി 5000 പേർക്ക് ദിനംപ്രതി ദർശനം നടത്താൻ അനുവാദം നൽകാൻ തീരുമാനിച്ചെങ്കിലുംഅതൊന്നും നഷ്ടം നികത്താൻ പര്യാപതമല്ല എന്നാണ് ബോർഡിൻ്റെ വിലയിരുത്തൽ.

Also related: ഉത്തരവ് നടപ്പായില്ല; ശബരിമലയില്‍ 5000 പേര്‍ക്ക് ദര്‍ശനാനുമതി ഇല്ല

ശബരിമല തീര്‍ഥാടകരുടെ എണ്ണം കൂട്ടിയ ഹൈക്കോടതി വിധിക്കെതിരെ സർക്കാർ സുപ്രിം കോടതിയിൽ അപ്പീൽ പോയതും ബോർഡിന് വീണ്ടും തിരിച്ചടിയാവും. ദിനംപ്രതി 3000 പേരെ വരെ ശബരിമല ദർശനത്തിന് അനുവദിക്കാം എന്നതാണ് സര്‍ക്കാര്‍ നിലപാട്. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ 5000 പേർക്ക് വരെ ദർശനം അനുവദിക്കാം എന്ന ഹൈക്കോടതി വിധി റദ്ദാക്കണമെന്നാണ് സർക്കാർ സുപ്രിം കോടതിൽ കൊടുത്ത ഹർജിയിൽ ആവശ്യപ്പെടുന്നത്. സുപ്രിം കോടതി വിധി വരും വരെ 5000 പേരെ ഒരു ദിവസം ദർശനത്തിന് അനുവദിക്കാനാണ് നിലവിൽ ദേവസ്വം ബോർഡ്‌ തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button