കേന്ദ്ര സർക്കാർ നടപ്പിലാക്കിയ കാർഷിക നിയമത്തിനെതിരെ സമരം ചെയ്യുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് രംഗത്തെത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ വിമർശിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. കർഷക നിമയവുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധി കള്ളങ്ങൾ പറയുന്നുവെന്നും കർഷകരെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും സ്മൃതി ഇറാനി അമേഠിയിൽ പറഞ്ഞു. കർഷകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു സ്മൃതി ഇറാനി.
‘രാഹുൽ ഗാന്ധി കള്ളം പറഞ്ഞ് കർഷകരെ തെറ്റിദ്ധരിപ്പിക്കുന്നു. കർഷകർക്ക് വേണ്ടി അയാൾ മുതലക്കണ്ണീർ ഒഴുക്കുന്നു. അയാളുടെ സഹോദരീ ഭർത്താവ് തന്നെ കർഷകരുടെ ഭൂമി കയ്യേറിയിട്ടുണ്ട്’.- സ്മൃതി ഇറാനി പറയുന്നു. കർഷകർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് രാഹുൽ ഗാന്ധി എത്തിയ സാഹചര്യത്തിലായിരുന്നു കേന്ദ്രമന്ത്രിയുടെ വിമർശനം.
‘ഞാൻ ഈ മണ്ഡലത്തിൽ നിന്നും ജയിക്കുന്നതിനു മുൻപ് ഇവിടെ നടന്ന വികസനങ്ങൾ എന്തൊക്കെയാണ്? രാഹുൽ ഗാന്ധിയും അയാളുടെ കുടുംബവും മനഃപൂർവ്വമാണ് അമേഠിയേയും ഇവിടുത്തെ ജനങ്ങളെയും വികസനത്തിൽ നിന്നും അകറ്റി നിർത്തിയത്. ഡൽഹിയിലെ കാഞ്ചന കൊട്ടാരത്തിൽ ഇരുന്നു കൊണ്ട് അവർ അധികാരത്തിന്റെ മധുരം നുണയുകയാണ്.‘ – കേന്ദ്രമന്ത്രി പറഞ്ഞു.
Post Your Comments