Latest NewsNewsIndia

കർഷക സമരത്തിന്റെ മാറുന്ന മുഖം; പഞ്ചാബിൽ വൈദ്യുതി വിച്ഛേദിച്ച് കർഷകർ, നിയമം പിൻവലിക്കണമെന്ന് ആവശ്യം

സമാധാനത്തിൻറെ മുഖം മാറ്റി കർഷകർ...

കേന്ദ്ര സർക്കാരിൻറെ പുതിയ കാർഷിക ഭേദഗതിയിൽ പ്രതിഷേധിച്ച് രാജ്യത്തെ ടെലികോം സേവന ദാതാക്കളായ റിലയൻസ് ജിയോയെ കടന്നാക്രമിച്ച് കർഷകർ. നിരവധി സ്ഥലങ്ങളിലെ ജിയോ ടവറുകളിലേക്കുള്ള വൈദ്യുതി വിതരണം വിച്ഛേദിച്ച് കർഷകർ. പഞ്ചാബിലെ കർഷകരാണ് ഇത്തരത്തിലൊരു നടപടിയിലേക്ക് നീങ്ങിയിരിക്കുന്നത്.

Also Read: കണ്ണൂരിൽ 12 കാരിയെ പീഡിപ്പിച്ച സംഭവം; കേസ് അട്ടിമറിക്കുന്നുവെന്ന് അമ്മ

ഇതോടെ, പ്രക്ഷോഭം മറ്റൊരു തലത്തിലേക്ക് കടക്കുന്നതിന്റെ സൂചനയാണിതെന്ന് വ്യക്തം. സർക്കാർ നടപ്പിലാക്കിയ കാർഷിക നിയമങ്ങൾ റദ്ദാക്കുന്നതുവരെ ടവറുകളിലേക്കുള്ള വൈദ്യുതി പുനഃസ്ഥാപിക്കില്ലെന്ന് പ്രതിഷേധക്കാരിലൊരാളായ അവതാർ സിങ് ദേശീയ മാധ്യമങ്ങളോട് പറഞ്ഞു.

കർഷകരുടെ ഈ നടപടി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ജിയോ ടെലികോം കമ്പനിയുടെ സേവനങ്ങളെ ബാധിച്ചിട്ടുണ്ട്. മോദി സർക്കാർ കോർപറേറ്റുകൾക്ക് വേണ്ടിയാണ് ഈ നിയമങ്ങൾ കൊണ്ടുവന്നതെന്നും സിങ് എഎൻഐയോട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button