പാരിസ് : ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് വ്യാപിയ്ക്കുന്നു, ലോകം അതീവജാഗ്രതയില്‍. ഇതിനിടെ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് ബാധ ഫ്രാന്‍സിലും ആദ്യമായി സ്ഥിരീകരിച്ചതായി ഫ്രാന്‍സ് ആരോഗ്യമന്ത്രാലയം അറിയിച്ചു.ഡിസംബര്‍ 19-ന് ബ്രിട്ടനില്‍നിന്ന് തിരിച്ചെത്തിയ പൗരനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ ഡിസംബര്‍ 21നാണ് തിരിച്ചെത്തിയത്.
Read Also : കൊല ചെയ്യപ്പെടുംമുമ്പ് സിസ്റ്റര്‍ അഭയ ബലാത്സംഗത്തിന് ഇരയായിരുന്നുവെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പര്‍ക്കത്തില്‍ വന്നവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യപ്രവര്‍ത്തകര്‍. അതിവ്യാപനശേഷിയുള്ള വൈറസ് ആയതിനാല്‍ തന്നെ രാജ്യത്ത് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തെ ബ്രിട്ടണില്‍ അതീവ വ്യാപനശേഷിയുള്ള വൈറസിനെ കണ്ടെത്തിയതിനെ തുടര്‍ന്ന് അമ്പതോളം രാജ്യങ്ങള്‍ ബ്രിട്ടനിലേക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
Post Your Comments