Latest NewsKeralaNewsCrime

പ്രണയിച്ച് വിവാഹം കഴിച്ചു, യുവാവിനെ ഭാര്യ വീട്ടുകാർ വെട്ടിക്കൊന്നു; സംഭവം കേരളത്തിൽ

പാലക്കാട്: തേങ്കുറിശി മാനാംകുളമ്പിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയിരിക്കുന്നു. തേങ്കുറിശി സ്വദേശി അനീഷാണ് ദാരുണമായി കൊല്ലപ്പെട്ടത്. ദുരഭിമാനക്കൊലയെന്ന് സംശയമുണ്ട്. സംഭവത്തിന് പിന്നിൽ ബന്ധുക്കളാണെന്നും സൂചന ലഭിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച വൈകീട്ടാണ് ഞെട്ടിക്കുന്ന ക്രുര സംഭവം നടന്നിരിക്കുന്നത്.

മരിച്ച അനീഷിന്റെ ഭാര്യ ഹരിതയുടെ അച്ഛൻ പ്രഭുകുമാറും സുരേഷുമാണ് കൊലയ്ക്കു പിന്നിലെന്ന് സംശയിക്കുന്നതായി പാലക്കാട് ഡിവൈഎസ്പി പി ശശികുമാർ പറയുകയുണ്ടായി. ഇരുവരേയും പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. ദുരഭിമാനക്കൊലയാണോ എന്ന് ഇപ്പോൾ പറയാനാകില്ലെന്നും വിശദമായി അന്വേഷിച്ചതിനു ശേഷമേ നിജസ്ഥിതി എന്തെന്ന് അറിയാനാകൂവെന്നും ഡിവൈഎസ്പി വ്യക്തമാക്കുകയുണ്ടായി.

എന്നാൽ അതേസമയം ദുരഭിമാനക്കൊലയാണ് നടന്നതെന്ന് അനീഷിന്റെ പിതാവ് പറയുകയുണ്ടായി. സ്കൂൾ കാലം മുതൽ പ്രണയത്തിലായിരുന്ന അനീഷും ഹരിതയും മൂന്നു മാസം മുൻപാണ് രജിസ്റ്റർ വിവാഹം ചെയ്യുകയുണ്ടായത്. വ്യത്യസ്ത ജാതിയിൽപെട്ട ഇവരുടെ വിവാഹത്തിൽ ഹരിതയുടെ വീട്ടുകാർക്ക് എതിർപ്പുണ്ടായിരുന്നതായും അതാണ് കൊലയ്ക്കു കാരണമെന്നും അനീഷിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ആരോപിക്കുകയുണ്ടായി. ജാതി വ്യത്യാസമുണ്ടെന്നും മൂന്ന് മാസത്തിൽ കൂടുതൽ ഒരുമിച്ച് കഴിയാൻ അനുവദിക്കില്ലെന്നും ഇവർ ഭീഷണി മുഴക്കിയതായും അനീഷിന്റെ പിതാവ് വ്യക്തമാകുന്നു.

വെള്ളിയാഴ്ച വൈകീട്ട് ആറരയോടെയാണ് കൊലപാതകം സംഭവിച്ചിരിക്കുന്നത്. അനീഷും സഹോദരനും കൂടി ബൈക്കിൽ പോവുകയായിരുന്നു ഉണ്ടായത്. സമീപത്തെ കടയിൽ സോഡ കുടിക്കാനായി ബൈക്ക് നിർത്തിയപ്പോൾ പ്രഭുകുമാറും സുരേഷും ചേർന്ന് അനീഷിനെ ആക്രമിക്കുകയായിരുന്നു. കഴുത്തിനു കാലിനുമാണ് അനീഷിന് വെട്ടേറ്റത്. അനീഷിനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ജീവൻ നഷ്ടപ്പെട്ടിരുന്നു. മൃതദേഹം ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button