KeralaLatest NewsNews

ഗുരുവായൂര്‍ ദര്‍ശനം ; നിബന്ധനകളില്‍ മാറ്റം വരുത്തി കലക്ടര്‍

ദേവസ്വം കലക്ടര്‍ക്ക് കത്തു നല്‍കിയ സാഹചര്യത്തിലാണ് മാറ്റം വരുത്തിയത്

തൃശൂര്‍ : ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തുന്നവര്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിബന്ധന ഒഴിവാക്കി ജില്ലാ കലക്ടര്‍. ദര്‍ശനത്തിനെത്തുവരില്‍ രോഗ ലക്ഷണമുള്ളവര്‍ മാത്രം പരിശോധന നടത്തിയാല്‍ മതിയെന്നാണ് പുതിയ നിര്‍ദ്ദേശം. നിബന്ധനകളില്‍ ഇളവു വരുത്തണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം കലക്ടര്‍ക്ക് കത്തു നല്‍കിയ സാഹചര്യത്തിലാണ് മാറ്റം വരുത്തിയത്.

ക്ഷേത്ര പരിസരം 11ദിവസം അടച്ചിട്ടതിനു ശേഷം ചൊവ്വാഴ്ചയാണ് നിയന്ത്രണങ്ങള്‍ നീക്കി കലക്ടര്‍ ഉത്തരവിറക്കി. എന്നാല്‍ ബുധനാഴ്ച ആ ഉത്തരവ് തിരുത്തുകയായിരുന്നു. ദര്‍ശനത്തിന് എത്തുന്ന ഭക്തര്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും വിവാഹങ്ങള്‍ 25ല്‍ കൂടുതല്‍ പാടില്ലെന്നും നിബന്ധന വന്നു. ഇതോടെയാണ് നിബന്ധനകളില്‍ ഇളവു വരുത്തണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം കലക്ടര്‍ക്ക് കത്തു നല്‍കിയത്.

തുടര്‍ന്ന് രോഗ ലക്ഷണമുള്ളവര്‍ മാത്രം പരിശോധന നടത്തിയാല്‍ മതിയെന്നും 25 വിവാഹങ്ങള്‍ മാത്രമേ നടത്താവൂ എന്ന നിബന്ധനയും ഒഴിവാക്കുകയായിരുന്നു. ഒരു ദിവസം വിവാഹ സംഘങ്ങള്‍ അടക്കം 2000 പേരെ ദര്‍ശനത്തിന് അനുവദിക്കും. എത്ര വിവാഹം വേണം, എത്ര പേര്‍ക്ക് ദര്‍ശനം നല്‍കണം എന്ന് ദേവസ്വത്തിന് തീരുമാനിക്കാം. ക്ഷേത്ര പരിസരത്തെ കച്ചവടക്കാര്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോടു കൂടി വേണം കച്ചവടം ചെയ്യാനെന്നും പുതിയ നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button